Terrorists Killed

ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ മൂന്നാം ദിവസവും തുടരുന്നു; മൂന്ന് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ മൂന്നാം ദിവസവും തുടരുന്നു. കുൽഗാമിലെ അഖാലിൽ ഏഴ് ഭീകരവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന വെള്ളിയാഴ്ച വൈകിട്ട് തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പ്രാദേശിക ഭീകരരെ സുരക്ഷാസേന വധിച്ചു.

ജമ്മു കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ വധിച്ച് സൈന്യം; ഒരാൾ അറസ്റ്റിൽ
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു. പൂഞ്ചിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ചിലരെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ കണ്ടെത്തിയത്. ഓപ്പറേഷൻ ശിവശക്തിയുടെ ഭാഗമായി സൈന്യം തിരച്ചിൽ തുടരുകയാണ്.

പഹൽഗാം ആക്രമണത്തിലെ മൂന്ന് ഭീകരരെയും വധിച്ചെന്ന് അമിത് ഷാ
പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ മൂന്ന് ഭീകരരെയും വധിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അറിയിച്ചു. ഓപ്പറേഷൻ മഹാദേവിലൂടെയാണ് ഈ ഭീകരരെ വധിച്ചത്. ഈ ദൗത്യത്തിൽ പങ്കെടുത്ത സൈന്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.

ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരരായ ആസിഫ് ഷെയ്ഖ്, അമീർ നാസിർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള സ്ഥിതിഗതികള് വിലയിരുത്താന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മു കശ്മീരിലെത്തി.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കാനിരിക്കെയാണ് ഈ സംഭവം.

ഷോപ്പിയാനിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ജമ്മു കശ്മീർ സ്വദേശിയാണ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് കരുതുന്ന മൂന്ന് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.