Terrorists

ഇന്ത്യ ആവശ്യപ്പെട്ടാൽ ഭീകരരെ കൈമാറും; നിലപാട് വ്യക്തമാക്കി പാക് മുൻ വിദേശകാര്യ മന്ത്രി
ഇന്ത്യ സംശയമുന്നയിക്കുന്ന ഭീകരരെ കൈമാറുന്നതിൽ പാകിസ്താന് എതിർപ്പില്ലെന്ന് പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സെയ്ദിനെയും ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെയും ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മസൂദ് അസർ അഫ്ഗാനിസ്ഥാനിൽ ആണെങ്കിൽ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നും ബിലാവൽ കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു. സിംഗ്പോരയിലെ ഛത്രൂ മേഖലയിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ 8 ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി 8 ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

ജമ്മു കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ ആറ് ഭീകരരെ വധിച്ച് സൈന്യം
ജമ്മു കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ ആറ് ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. ത്രാലിലും ഷോപ്പിയാനിലുമായിരുന്നു ഓപ്പറേഷനുകൾ നടന്നത്, ദുർഘട സാഹചര്യങ്ങളെ അതിജീവിച്ചാണ് സൈന്യം ദൗത്യം പൂർത്തിയാക്കിയത്. കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ തുടരുമെന്ന് സേനാ വിഭാഗങ്ങൾ അറിയിച്ചു.

ഇന്ത്യയിലേക്ക് നോക്കിയാൽ ഭീകരർ ഇല്ലാതാകും; പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ നയവും കഴിവുകളും പ്രതിഫലിക്കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദികളുടെ പൂർണ്ണമായ നാശമാണ് നമ്മുടെ സാധാരണക്കാരുടെ രക്തം ചിന്തലിനുള്ള മറുപടി. സൈന്യം ചരിത്രം രചിച്ചുവെന്നും ഓരോ ഭാരതീയനും അവരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.