terrorism
നൈജറിൽ പള്ളി ആക്രമണം: 44 മരണം
തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊക്കോറോയിലെ ഫോംബിറ്റ ഗ്രാമത്തിൽ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനക്കിടെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: അമിത് ഷാ
ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ കടന്ന് ഇന്ത്യ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളുമായി ചേരുന്ന ഇന്ത്യൻ യുവാക്കളുടെ എണ്ണം പൂജ്യത്തിലെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്
പാകിസ്താനിലെ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. ട്രെയിൻ ആക്രമണത്തിന് പിന്നാലെയാണ് ഈ ഭീകരാക്രമണം. പത്ത് ഭീകരരെ വധിച്ചതായി പാക് സൈന്യം അറിയിച്ചു.

ബലൂച്ച് ലിബറേഷൻ ആർമിയുടെ ആക്രമണം: 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചു
പാകിസ്ഥാനിലെ ബലൂച്ച് ലിബറേഷൻ ആർമിയുടെ ട്രെയിൻ ആക്രമണത്തിൽ നിന്ന് 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചു. നൂറിലേറെ പേർ ഇപ്പോഴും ബന്ദികളായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 30 പാക് സൈനികരും 16 ബലൂച്ച് ലിബറേഷൻ ആർമി അംഗങ്ങളും കൊല്ലപ്പെട്ടു.

പാകിസ്താനിലെ സൈനിക താവളത്തിൽ ഭീകരാക്രമണം: 30 ലധികം മരണം
വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. 30-ലധികം പേർ മരിച്ചു, 30-ഓളം പേർക്ക് പരിക്ക്. പാക് താലിബാനാണ് ആക്രമണത്തിന് പിന്നിൽ.

പുൽവാമ ഭീകരാക്രമണം: ആറാം വാർഷികം
2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. മലയാളി സൈനികൻ വി.വി. വസന്തകുമാറും ഇക്കൂട്ടത്തിലുണ്ട്.

കിഷ്ത്വാറില്‍ സൈന്യം നിര്‍ണായക നീക്കം; ഭീകരവിരുദ്ധ നടപടികള്‍ ശക്തമാക്കുന്നു
ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ സൈന്യം നിര്‍ണായക നീക്കം നടത്തുന്നു. ഭീകരവിരുദ്ധ നടപടികള്‍ വിലയിരുത്താന്‍ ഡിജിപിക്ക് നിര്‍ദേശം. ശ്രീനഗറിലെ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍.

ഭീകരവാദികളെ ജീവനോടെ പിടികൂടണം; കാരണം വ്യക്തമാക്കി ഫാറൂഖ് അബ്ദുള്ള
കാശ്മീരിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു. ഭീകരവാദികളെ കൊല്ലുന്നതിനു പകരം ജീവനോടെ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിൽ പിടികൂടുന്നവരെ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നീ തമിഴ്നാട് സ്വദേശികളാണ് ശിക്ഷിക്കപ്പെട്ടത്. 2016 ജൂൺ 15-നാണ് കൊല്ലം കളക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടന്നത്.

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ മൂന്ന് പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ബേസ് മൂവ്മെന്റ് പ്രവർത്തകരായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ, കരിം രാജ എന്നിവരാണ് കുറ്റക്കാർ. നാളെ ശിക്ഷാ വിധി പ്രഖ്യാപിക്കും.

ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരുക്ക്
ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഞായറാഴ്ച ഗ്രനേഡ് ആക്രമണം നടന്നു. ടൂറിസം ഓഫീസിന് സമീപമുള്ള ചന്തയിൽ നടന്ന ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റു. സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്.

ജമ്മു കാശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു
ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബന്ദിപ്പോരയിലും ശ്രീനഗറിലും ഏറ്റുമുട്ടൽ തുടരുന്നു. അതിഥി തൊഴിലാളികൾക്ക് നേരെയും ആക്രമണമുണ്ടായി.