Tennis

മയാമി ഓപ്പൺ: ജോക്കോവിച്ചിനെ അട്ടിമറിച്ച് മെൻസിച്ച് കിരീടത്തിൽ
മയാമി ഓപ്പൺ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി യാക്കൂബ് മെൻസിച്ച് കിരീടം ചൂടി. 7-6 (7/4), 7-6 (7/4) എന്ന സ്കോറിനായിരുന്നു വിജയം. 19-കാരനായ മെൻസിക്കിന് ഇത് ആദ്യ എടിപി കിരീടമാണ്.

യാനിക് സിന്നർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; മൂന്ന് മാസത്തേക്ക് വിലക്ക്
ലോക ഒന്നാം നമ്പർ ടെന്നിസ് താരം യാനിക് സിന്നർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. മൂന്ന് മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതായി ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) അറിയിച്ചു. ഫെബ്രുവരി 9 മുതൽ മെയ് 4 വരെയാണ് വിലക്ക്.

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ: സിന്നറും സ്വരെവും ഇന്ന് ഏറ്റുമുട്ടും; വനിതാ കിരീടം മാഡിസൺ കീസിന്
യാഗ്നിക് സിന്നറും അലക്സണ്ടർ സ്വരെവും ഇന്ന് ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഫൈനലിൽ ഏറ്റുമുട്ടും. വനിതാ വിഭാഗത്തിൽ മാഡിസൺ കീസ് അരീന സബലെങ്കയെ തോൽപ്പിച്ച് കിരീടം നേടി. 6-3, 2-6, 7-5 എന്ന സ്കോറിനാണ് കീസിന്റെ വിജയം.

മാഡിസൺ കീസിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം മാഡിസൺ കീസ് സ്വന്തമാക്കി. ഫൈനലിൽ അരീന സബലെങ്കയെയാണ് മാഡിസൺ തോൽപ്പിച്ചത്. 6-3, 2-6, 7-5 എന്ന സ്കോറിനായിരുന്നു കീസിന്റെ വിജയം.

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഫൈനൽ ഇന്ന്; സബലെങ്കയും കീസും കിരീടത്തിനായി
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഫൈനലിൽ ഇന്ന് നിലവിലെ ചാമ്പ്യൻ അരീന സബലെങ്കയും മാഡിസൺ കീസും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടിനാണ് മത്സരം. പുരുഷ ഫൈനലിൽ നാളെ യാനിക് സിന്നറും അലക്സാണ്ടർ സ്വരേവും ഏറ്റുമുട്ടും.

നവോമി ഒസാക്ക പരുക്കേറ്റ് പിന്മാറി; ജോക്കോവിച്ചും അൽകാരസും നാലാം റൗണ്ടിൽ
പരിക്കിനെ തുടർന്ന് നവോമി ഒസാക്ക ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. പുരുഷ വിഭാഗത്തിൽ നൊവാക് ജോക്കോവിച്ചും കാർലോസ് അൽകാരസും നാലാം റൗണ്ടിലെത്തി. നിലവിലെ ചാമ്പ്യൻ അരീന സബലേങ്കയും നാലാം റൗണ്ടിലേക്ക് മുന്നേറി.

നദാലിന് വിടപറയുമ്പോൾ: റോജർ ഫെഡററുടെ ഹൃദയസ്പർശിയായ കുറിപ്പ്
ടെന്നിസ് ഇതിഹാസം റാഫേല് നദാല് വിരമിക്കാനൊരുങ്ങുമ്പോൾ, പഴയ എതിരാളി റോജർ ഫെഡറർ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചു. നദാലിനോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ച ഫെഡറർ, അവരുടെ മത്സരങ്ങളെക്കുറിച്ചും ഓർമ്മകൾ പങ്കുവച്ചു. ടെന്നീസ് ലോകത്തിലെ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലാണ് ഈ കുറിപ്പ്.

ഉമ്മൻ ചാണ്ടിയുടെ പേരക്കുട്ടി എപ്പിനോവ കേരള സംസ്ഥാന ടെന്നീസ് ചാംപ്യൻഷിപ്പിൽ ജേതാവ്
എണ്പത്തിഎട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യന്ഷിപ്പില് 18 വയസ്സില് താഴെയുള്ള ആണ്കുട്ടികളുടെ ഡബിള്സ് വിഭാഗത്തില് എപ്പിനോവ ഉമ്മന് റിച്ചിയും ആദര്ശ് എസും ചാംപ്യന്മാരായി. എപ്പിനോവ മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ പേരക്കുട്ടിയാണ്. തൃശ്ശൂര് കിണറ്റിങ്കല് ടെന്നീസ് അക്കാദമിയില് ആയിരുന്നു ചാംപ്യന്ഷിപ്പ് നടന്നത്.

ടെന്നിസ് ഇതിഹാസം റാഫേല് നദാല് വിരമിക്കല് പ്രഖ്യാപിച്ചു
ടെന്നിസ് ഇതിഹാസം റാഫേല് നദാല് വിരമിക്കല് പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പോടെ കളം വിടും. 22 ഗ്രാന്ഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക്സ് സ്വര്ണവും ഉള്പ്പടെ നേടിയ നദാല് ടെന്നിസ് ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളാണ്.