Temple Rituals

ആറന്മുള വള്ളസദ്യ: മന്ത്രിക്ക് ആദ്യം നല്കിയത് ആചാരലംഘനമെന്ന് തന്ത്രി
ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയില് ദേവന് നിവേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് നല്കിയത് ആചാരലംഘനമാണെന്ന് തന്ത്രി. പരിഹാരക്രിയകള് ചെയ്യണമെന്ന് ദേവസ്വം ബോര്ഡിന് നല്കിയ കത്തില് പറയുന്നു. പള്ളിയോട സേവാ സംഘത്തിലെ അംഗങ്ങള് ഉള്പ്പെടെയുള്ളവര് ദേവന് മുന്നില് എണ്ണപ്പണം സമര്പ്പിക്കണമെന്നും നിര്ദ്ദേശമുണ്ട്.

ക്ഷേത്ര ആചാരങ്ങൾ പരിഷ്കരിക്കാൻ ശിവഗിരി മഠത്തിന്റെ യാത്ര
പുരുഷന്മാർ ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കാതെ പ്രവേശിക്കണമെന്ന ആചാരം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി മഠം ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് യാത്ര സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശ്രീനാരായണ ഗുരു പാർക്കിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ശിവഗിരി മഠത്തിലെ സന്യാസിമാർ യാത്രയ്ക്ക് നേതൃത്വം നൽകും.

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി പൂജ മാറ്റം: സുപ്രീംകോടതി നോട്ടീസ് നൽകി
ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് നൽകി. ആചാരങ്ങൾ അതേപടി തുടരണമെന്ന് കോടതി നിർദേശിച്ചു. പൂജ പട്ടികയിൽ മാറ്റം വരുത്തരുതെന്നും കോടതി നിർദേശിച്ചു.