Telugu actor

തെലുങ്ക് നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു
തെലുങ്ക് നടൻ ഫിഷ് വെങ്കട്ട് (53) വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഖുഷി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന അദ്ദേഹം നിരവധി ഹാസ്യ കഥാപാത്രങ്ങളിലും വില്ലൻ വേഷങ്ങളിലും തിളങ്ങി. ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നെങ്കിലും, ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്തതിനാൽ അത് നടന്നില്ല.

വിയറ്റ്നാം കോളനിയിലെ റാവുത്തർ വിടവാങ്ങി
തെലുങ്ക് സിനിമാ താരം വിജയ രംഗ രാജു അന്തരിച്ചു. വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു അദ്ദേഹം. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

തെലുങ്ക് താരം സുബ്ബ രാജു 47-ാം വയസ്സിൽ വിവാഹിതനായി; ബീച്ച് വെഡ്ഡിങ് ചിത്രം വൈറൽ
പ്രമുഖ തെലുങ്ക് നടൻ സുബ്ബ രാജു 47-ാം വയസ്സിൽ വിവാഹിതനായി. ബീച്ച് വെഡ്ഡിങ് ആയിരുന്നു എന്ന് ഫോട്ടോയിൽ നിന്ന് വ്യക്തമാകുന്നു. ബാഹുബലി പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം, വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു.