Telecom News

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ Viയുടെ 249 രൂപയുടെ റീച്ചാർജ് പ്ലാനും ഇനിയില്ല
Vi തങ്ങളുടെ 249 രൂപയുടെ റീച്ചാർജ് പ്ലാൻ നിർത്തി. വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. പ്രതിമാസ റീച്ചാർജിനായി പല ഉപഭോക്താക്കളും കൂടുതലായി ആശ്രയിച്ചിരുന്നത് ഈ പ്ലാനിനെയായിരുന്നു. ഈ പ്ലാൻ നിർത്തലാക്കിയതോടെ വിഐ ഉപയോക്താക്കൾ ഉയർന്ന തുക നൽകി മറ്റ് പ്ലാനുകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകും.

ബിഎസ്എൻഎൽ 5ജി ഡിസംബറിൽ എത്തും; ജിയോയ്ക്കും എയർടെല്ലിനും വെല്ലുവിളി
ബിഎസ്എൻഎൽ ഈ വർഷം ഡിസംബറിൽ 5ജി സേവനങ്ങൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഡൽഹിയിലും മുംബൈയിലുമായിരിക്കും 5ജി ലഭ്യമാവുക. കുറഞ്ഞ നിരക്കിൽ 5ജി സേവനം നൽകുന്നതിലൂടെ കൂടുതൽ വരിക്കാരെ നേടാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.

സിം മാറ്റം ഇനി എളുപ്പം; പുതിയ നിർദ്ദേശങ്ങളുമായി ടെലികോം വകുപ്പ്
ടെലികോം ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. പോസ്റ്റ്പെയ്ഡിൽ നിന്നും പ്രീപെയ്ഡിലേക്കോ അല്ലെങ്കിൽ പ്രീപെയ്ഡിൽ നിന്നും പോസ്റ്റ്പെയ്ഡിലേക്കോ മാറാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്ലാനുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. ജൂൺ 10-നാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ടെലികോം വകുപ്പ് പുറത്തിറക്കിയത്.

മാർച്ചിൽ 2.17 ദശലക്ഷം വരിക്കാരുമായി ജിയോ; വിപണി വിഹിതം 74 ശതമാനം
റിലയൻസ് ജിയോ മാർച്ചിൽ 2.17 ദശലക്ഷം പുതിയ വരിക്കാരെ ചേർത്തു. പുതിയ വരിക്കാരുടെ എണ്ണത്തിൽ 74 ശതമാനം വിപണി വിഹിതം നേടി. 5ജി എഫ്ഡബ്ല്യുഎ മേഖലയിൽ 82 ശതമാനം വിപണി വിഹിതവും ജിയോയ്ക്കുണ്ട്.