Tejas Crash

ദുബായ് എയർഷോയിൽ തേജസ് യുദ്ധവിമാനം തകർന്നു വീണ സംഭവം; വ്യോമസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചു
നിവ ലേഖകൻ
ദുബായ് എയർഷോയിൽ തേജസ് യുദ്ധവിമാനം തകർന്നു വീണ സംഭവത്തിൽ വ്യോമസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചു. അപകടത്തിൽ അട്ടിമറി സാധ്യതയുണ്ടോയെന്നും പരിശോധിക്കും. വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.

ദുബായിൽ തേജസ് യുദ്ധവിമാനം തകർന്ന് വിംഗ് കമാൻഡർ നമാൻഷ് സ്യാൽ വീരമൃത്യു
നിവ ലേഖകൻ
ദുബായിൽ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്ന് വിംഗ് കമാണ്ടർ നമാൻഷ് സ്യാൽ വീരമൃത്യു വരിച്ചു. ഹിമാചൽപ്രദേശിലെ കാംഡ സ്വദേശിയാണ് അദ്ദേഹം. അൽ മക്തൂം വിമാനത്താവളത്തിനടുത്താണ് അപകടമുണ്ടായത്. സംഭവത്തിൽ വ്യോമസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

ദുബായിൽ തേജസ് യുദ്ധവിമാനം തകർന്ന് വീണ് അപകടം; പൈലറ്റ് മരിച്ചു
നിവ ലേഖകൻ
ദുബായ് എയർഷോയിൽ തേജസ് യുദ്ധവിമാനം തകർന്ന് വീണ് വ്യോമസേന പൈലറ്റ് മരിച്ചു. അൽ മക്തൂം വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് എയർഷോ നിർത്തിവെച്ചു.