Technology

വൺപ്ലസ് 15 അടുത്ത വർഷം വിപണിയിൽ; പ്രതീക്ഷകളോടെ ടെക് ലോകം
വൺപ്ലസ്സിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ വൺപ്ലസ് 15 അടുത്ത വർഷം വിപണിയിലെത്തും. ക്വാൽകോം സ്നാപ് ഡ്രാഗൺ 8 എലൈറ്റ് 2 ചിപ്സെറ്റാണ് ഇതിലെ പ്രധാന ആകർഷണം. 100 വാട്ട് അതിവേഗ ചാർജിംഗ് പിന്തുണയുള്ള 7,000 mAh ബാറ്ററിയും 50 MP ക്യാമറയും ഇതിന്റെ സവിശേഷതകളാണ്.

സാംസങ് ഗാലക്സി A17 5G ഇന്ത്യയിൽ അവതരിപ്പിച്ചു
സാംസങ് ഗാലക്സി A17 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. Exynos 1330 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 50MP റിയർ ക്യാമറ, 13MP സെൽഫി ക്യാമറ, 5,000mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. കറുപ്പ്, നീല, ചാരനിറം എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

എഡിറ്റ് ചെയ്യാനും ടോൺ മാറ്റാനും സഹായിക്കുന്ന പുതിയ എഐ ഫീച്ചറുമായി വാട്ട്സാപ്പ്
വാട്ട്സാപ്പ് പുതിയ എഐ ഫീച്ചറായ 'റൈറ്റിംഗ് ഹെൽപ്പ്' അവതരിപ്പിച്ചു. ഈ ഫീച്ചർ ഉപയോഗിച്ച് സംഭാഷണങ്ങൾ എഡിറ്റ് ചെയ്യാനും ടോൺ മാറ്റാനും സാധിക്കും. 'പ്രൈവറ്റ് പ്രോസസിംഗ്' സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ സ്വകാര്യ സന്ദേശങ്ങൾ സുരക്ഷിതമായിരിക്കും.

വിവോ T4 പ്രോ 5G ഇന്ത്യയിലേക്ക്; ആകർഷകമായ വിലയും ഫീച്ചറുകളും!
വിവോ തങ്ങളുടെ മിഡ് റേഞ്ച് ടി സീരീസ് നിരയിലെ പുതിയ ഫോൺ വിവോ ടി4 പ്രോ ഫൈവ് ജി ചൊവ്വാഴ്ച പുറത്തിറക്കും. ഏകദേശം 30000 രൂപയ്ക്ക് വിപണിയിൽ ലഭ്യമാകുന്ന ഈ ഫോൺ വിവോ ടി4 അൾട്രായുടെ പിൻഗാമിയാണ്. ഒഐഎസുള്ള 50എംപി പ്രൈമറി ഷൂട്ടറും 50എംപി സെൽഫി കാമറയും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.

ശാസ്ത്രരംഗത്ത് കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ശാസ്ത്രരംഗത്തെ പുരോഗതിയിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ശാസ്ത്ര ഗവേഷണ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന് ശാസ്ത്രം എങ്ങനെ പ്രയോജനകരമാകും എന്ന് പരിശോധിക്കേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

ഇന്ത്യയിൽ മൊബൈൽ ഫോൺ വിപ്ലവം: ആദ്യ സംഭാഷണം മുതൽ ഇന്നുവരെ
1995 ജൂലൈ 31-ന് ജ്യോതി ബസുവും സുഖ്റാമും തമ്മിൽ നടത്തിയ സംഭാഷണത്തോടെ ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപയോഗം ആരംഭിച്ചു. 1996 സെപ്റ്റംബർ 17-ന് കേരളത്തിൽ എസ്കോടെൽ ആദ്യ മൊബൈൽ ഫോൺ സർവീസ് ആരംഭിച്ചു, തകഴി ശിവശങ്കരപ്പിള്ള വൈസ് അഡ്മിറൽ എ.ആർ. ടാൻഡനെ വിളിച്ചു. ഇന്ന് 1.1 ബില്യണിലധികം മൊബൈൽ കണക്ഷനുകളുള്ള ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യ വളർന്നു.

ഷവോമി 16 അൾട്ര ഈ വർഷം അവസാനത്തോടെ വിപണിയിൽ
ഷവോമി 16 അൾട്ര ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഷവോമി ഗ്രൂപ്പിന്റെ പാട്നറും കമ്പനിയുടെ പ്രസിഡന്റുമായ ലു വെയ്ബിങാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഫോണിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 2 ചിപ്സെറ്റായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക.

WhatsApp: ഡിലീറ്റ് ചെയ്ത മെസേജ് ഇനി ഈസിയായി വായിക്കാം; ട്രിക്ക് ഇതാ
ആൻഡ്രോയിഡ് ഫോണിൽ വാട്സ്ആപ്പിൽ ആരെങ്കിലും മെസ്സേജ് അയച്ച് ഡിലീറ്റ് ചെയ്താൽ അത് വായിക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഇതിനായി ഫോണിലെ നോട്ടിഫിക്കേഷൻ സെറ്റിംഗ്സിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി. ഇങ്ങനെ ചെയ്താൽ ഡിലീറ്റ് ചെയ്ത മെസ്സേജുകൾ എന്താണെന്ന് അറിയാൻ സാധിക്കും.

നിങ്ങളുടെ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം എങ്ങനെ സജ്ജമാക്കാം?
ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ഫോണിലെ സെറ്റിങ്സിൽ എർത്ത്ക്വേക്ക് അലേർട്ട്സ് ഓൺ ചെയ്ത് ഇത് ഉപയോഗിക്കാം. ലൊക്കേഷൻ ഓൺ ആക്കി വെക്കുന്നതിലൂടെ അപകടകരമായ എസ്-വേവ്സ് എത്തുന്നതിന് മുൻപ് തന്നെ ഫോൺ അലർട്ട് നൽകും.

ഇടുങ്ങിയ ഇടങ്ങളിലും ഇനി പാർക്കിംഗ് ഈസിയാക്കാം; വൈറലായി പാർക്കിങ് റോബോട്ട്
ദക്ഷിണ കൊറിയയിലെ എച്ച്എൽ മാൻഡോ വികസിപ്പിച്ചെടുത്ത പുതിയ പാർക്കിങ് അസിസ്റ്റൻ്റായ റോബോട്ട് ശ്രദ്ധ നേടുന്നു. ഏത് ഇടുങ്ങിയ സ്ഥലത്തും കാർ പാർക്ക് ചെയ്യാനും, ഉടമസ്ഥനെ തിരിച്ചറിഞ്ഞ് കൃത്യമായി തിരികെ എത്തിക്കാനും ഇതിന് കഴിയും. ലിഡാർ, റഡാർ, ഒപ്റ്റിക്കൽ സെൻസറുകൾ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ റോബോട്ട്, വീൽ-ലിഫ്റ്റിങ് സംവിധാനം ഉപയോഗിച്ചാണ് വാഹനങ്ങളെ പാർക്ക് ചെയ്യുന്നത്.

ഇന്ത്യയിൽ ടെലിഫോൺ സേവനം വിപുലീകരിച്ച് സൂം
വീഡിയോ കോൺഫറൻസിങ് ഭീമനായ സൂം കമ്പനി ഇന്ത്യയിൽ ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ക്ലൗഡ് ബേസ്ഡ് എന്റർപ്രൈസ് ടെലിഫോൺ സേവനം വിപുലീകരിക്കും. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ഡൽഹി-എൻസിആർ മേഖല എന്നിവിടങ്ങളിൽ ടെലിഫോണിക് സർവീസ് ലഭ്യമാകും.
