Tech News

ആപ്പിൾ വേൾഡ്വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് ഇന്ന്; പുതിയ ഇന്റർഫേസുകൾ പ്രതീക്ഷിക്കാം
ആപ്പിളിന്റെ വേൾഡ്വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് ഇന്ന് കുപെർട്ടിനോയിൽ ആരംഭിക്കും. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ കമ്പനിയുടെ എല്ലാ പ്ലാറ്റുഫോമുകളിലുമുള്ള അപ്ഡേറ്റുകൾ പ്രഖ്യാപിക്കും. ബ്ലൂംബെർഗിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷത്തെ പ്രഖ്യാപനത്തിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ആപ്പിളിന്റെ പുതിയ ഇന്റർഫേസ് ആണ്.

എക്സിൽ പുതിയ ഫീച്ചറുകളുമായി ഇലോൺ മസ്ക്; പ്രത്യേകതകൾ അറിയാം
സമൂഹമാധ്യമമായ എക്സിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്. എൻക്രിപ്ഷൻ, വാനിഷിംഗ് മെസ്സേജുകൾ, ഓഡിയോ/ വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം എന്നിവ ഉൾപ്പെടുന്ന 'എക്സ് ചാറ്റ്' എന്ന ഡയറക്ട് മെസ്സേജിങ് ഫീച്ചറാണ് അവതരിപ്പിക്കുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് ഫോൺ നമ്പർ ഇല്ലാതെ തന്നെ വീഡിയോ, ഓഡിയോ കോളുകൾ ചെയ്യാൻ സാധിക്കുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകിയാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്.

വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇനി മ്യൂസിക് ആഡ് ചെയ്യാം, കൊളാഷും ഉണ്ടാക്കാം
വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ പുതിയ ഫീച്ചറുകൾ വരുന്നു. ഇൻസ്റ്റഗ്രാമിലെ സ്റ്റോറികൾക്ക് സമാനമായ ഫീച്ചറുകളാണ് വാട്സ്ആപ്പിൽ വരുന്നത്. മ്യൂസിക് ആഡിങ് ഫീച്ചറിന് പുറമെ സ്റ്റാറ്റസ് ലേഔട്ട്, സ്റ്റിക്കറുകൾ, ആഡ് യുവേഴ്സ് ഓപ്ഷൻ തുടങ്ങിയ നിരവധി ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്.

റിയൽമി ജിടി 7 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം
റിയൽമി ജിടി 7, ജിടി 7ടി, ജിടി 7 ഡ്രീം എഡിഷൻ എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമെൻസിറ്റി ചിപ്സെറ്റുകളും 120W ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയുമാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം. ആസ്റ്റൺ മാർട്ടിനുമായി സഹകരിച്ച് നിർമ്മിച്ച ജിടി 7 ഡ്രീം എഡിഷൻ പ്രത്യേക പതിപ്പാണ്.

വൺപ്ലസ് 13എസ് ജൂൺ 5-ന് വിപണിയിൽ; Snapdragon 8 Elite ചിപ്സെറ്റും മറ്റു സവിശേഷതകളും
വൺപ്ലസ് തങ്ങളുടെ പുതിയ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 13എസ് ജൂൺ 5-ന് വിപണിയിൽ അവതരിപ്പിക്കും. Snapdragon 8 Elite ചിപ്സെറ്റും മറ്റ് ആകർഷകമായ സവിശേഷതകളും ഇതിൽ ഉണ്ടാകും. ഇന്ത്യയിൽ ഏകദേശം 45000 രൂപ വില പ്രതീക്ഷിക്കുന്നു.

റിയൽമി GT 7T മെയ് 27-ന് ഇന്ത്യയിൽ; പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും അറിയാം
റിയൽമി GT 7T മെയ് 27-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 7,000mAh ബാറ്ററിയും 50MP ക്യാമറയും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്. ഏകദേശം 35000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

അമേസ്ഫിറ്റിന്റെ പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ: 14 ദിവസം വരെ ബാറ്ററി ലൈഫ്
ആകർഷകമായ ഫീച്ചറുകളുമായി അമേസ്ഫിറ്റ് പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി. 1.97 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 5 എടിഎം വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗും ഇതിന്റെ സവിശേഷതകളാണ്. ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നതാണ് പ്രധാന വാഗ്ദാനം.

വൺപ്ലസ് 13S ഇന്ത്യയിലേക്ക്: സവിശേഷതകളും പ്രതീക്ഷകളും
വൺപ്ലസ് 13S ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നു. വൺപ്ലസ് 13Sൽ സ്നാപ്ഡ്രാഗൺ 8 Gen 3 Lite ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോൺ കുറഞ്ഞ വിലയ്ക്ക് ഫ്ലാഗ്ഷിപ്പ് ഫീച്ചറുകൾ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ചുള്ളതാണ്.