ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റ് സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചെന്ന കേസിൽ 95 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പിനൊരുങ്ങുന്നു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു വിൽക്കുന്നുവെന്നാണ് ആരോപണം. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിൽ മുന്നിലാണെന്ന ആപ്പിളിന്റെ അവകാശവാദങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയായി.