ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ടീസർ നാളെ വൈകീട്ട് 7 മണിക്ക് റിലീസ് ചെയ്യും. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ചിരിക്കുന്നു. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ സിനിമയിൽ വിനീത്, ഗോകുൽ സുരേഷ്, ലെന തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.