Teacher Suspended

കാൽ തൊട്ട് തൊഴാത്തതിന് കുട്ടികളെ തല്ലി; ഒഡീഷയിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു
ഒഡീഷയിലെ സർക്കാർ സ്കൂളിൽ കാൽ തൊട്ട് തൊഴാത്തതിന് കുട്ടികളെ തല്ലിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മയൂർഭഞ്ച് ജില്ലയിലെ ബൈസിങ്ക ഗ്രാമത്തിലെ കണ്ടെഡുല അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപികയായ സുകന്തി കറിയാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. സ്കൂൾ മാനേജ്മെൻ്റും വിദ്യാഭ്യാസവകുപ്പും നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

കാൽതൊട്ട് വന്ദിക്കാത്തതിന് വിദ്യാർത്ഥികളെ മർദ്ദിച്ചു; ഒഡീഷയിൽ അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു
ഒഡീഷയിൽ കാൽതൊട്ട് വന്ദിക്കാത്തതിന് 31 വിദ്യാർത്ഥികളെ മർദ്ദിച്ച അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. പരുക്കേറ്റ വിദ്യാർത്ഥികളെ ബെറ്റ്നോട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു
കൊല്ലം അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. കായിക അധ്യാപകൻ മുഹമ്മദ് റാഫിക്കെതിരെയാണ് നടപടി. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിയെയും അന്വേഷണവിധേയമായി സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സൂംബ വിമർശനം: അധ്യാപകനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം കനക്കുന്നു
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവം വിവാദത്തിൽ. ടി.കെ. അഷ്റഫിനെതിരെ നടപടിയെടുത്താൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.

വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു
മധ്യപ്രദേശിലെ കട്നിയിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപകൻ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ സംഭവം വിവാദമായി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. ലാൽ നവീൻ പ്രതാപ് സിംഗ് എന്ന അധ്യാപകനാണ് വിദ്യാർത്ഥികൾക്ക് മദ്യം നൽകിയത്.