ദുബായ് വിമാനത്താവളങ്ങളിലെ ടാക്സി സേവനത്തിനായി ഡിടിസിയും എയർപോർട്ടുകളും തമ്മിൽ അഞ്ച് വർഷത്തെ പങ്കാളിത്ത കരാറിൽ ധാരണയായി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് വേൾഡ് സെൻട്രൽ എന്നിവിടങ്ങളിലാണ് ഈ കരാർ പ്രകാരം ഡിടിസി ടാക്സി സേവനം തുടരുന്നത്. 2024-ൽ 93 ദശലക്ഷം യാത്രക്കാർക്ക് ഡിടിസി സേവനം നൽകി.