Tax Reform

ജിഎസ്ടി പരിഷ്കാരം: നിങ്ങൾ അറിയേണ്ടതെല്ലാം
രാജ്യത്ത് ജിഎസ്ടി പരിഷ്കാരം പ്രാബല്യത്തിൽ വന്നു. നാല് സ്ലാബുകൾ എന്നത് രണ്ടായി കുറയുമ്പോൾ സാധാരണക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. പുതിയ നിയമം നിലവിൽ വരുന്നതോടെ നിരവധി ഉത്പന്നങ്ങൾക്ക് വില കുറയും. സിഗരറ്റ്, മദ്യം, ആഢംബര വാഹനങ്ങൾ എന്നിവയ്ക്ക് വില കൂടും.

ജിഎസ്ടി ഘടനയിൽ നിർണ്ണായക മാറ്റം; ഇനി രണ്ട് സ്ലാബുകൾ മാത്രം
ജിഎസ്ടി കൗൺസിൽ പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം നൽകി. ഇനി 5 %, 18% സ്ലാബുകൾ മാത്രമാകും ഉണ്ടാകുക എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. 2017 ൽ പ്രഖ്യാപിച്ച ജിഎസ്ടി ഘടനയിലാണ് ഇപ്പോൾ ഈ വലിയ മാറ്റം വരുത്തിയിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ പുതിയ ഇരട്ട നികുതി ഘടന പ്രാബല്യത്തിൽ വരും.

ജിഎസ്ടി നിരക്ക് ഉടൻ പരിഷ്കരിക്കും; ദീപാവലിക്ക് മുമ്പ് നടപ്പാക്കാൻ സാധ്യത
രാജ്യത്ത് ദീപാവലിക്ക് മുമ്പായി ജിഎസ്ടി നിരക്ക് പരിഷ്കരിക്കാൻ സാധ്യത. പുതിയ നിരക്ക് ഘടനയുമായി വിപണിക്ക് എളുപ്പം പൊരുത്തപ്പെടാനും, ഉത്സവ സീസണിലെ വ്യാപാര തടസ്സങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. മന്ത്രിതല സമിതിയുടെ യോഗത്തിനു ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.

മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്: ആദായ നികുതി ഘടനയിൽ വൻ മാറ്റങ്ങൾ
മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ആദായ നികുതി ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. പുതിയ നികുതി സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല. മൂന്നു മുതൽ ...