Tariffs

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല, അവസാനം വരെ പോരാടുമെന്ന് ചൈന
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക ഭീഷണിക്ക് ചൈന വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചു. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്നും അമേരിക്കയ്ക്കെതിരെ അവസാനം വരെ പോരാടുമെന്നും ചൈന വ്യക്തമാക്കി. ബദൽ പദ്ധതികൾ രൂപീകരിക്കുമെന്നും ചൈന അറിയിച്ചു.

ട്രംപിന്റെ പകരച്ചുങ്കം; ആപ്പിളിന്റെ സ്മാർട്ട് നീക്കം
ട്രംപിന്റെ പകരച്ചുങ്കത്തിന് മുന്നേ ഐഫോണുകൾ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്ത് ആപ്പിൾ. പകരച്ചുങ്കം മൂലമുണ്ടാകുന്ന പ്രതിസന്ധി മുൻകൂട്ടി കണ്ടുള്ള നീക്കമാണിത്. ഐഫോണിന്റെ വില വർധിപ്പിക്കില്ലെന്ന് ആപ്പിൾ അറിയിച്ചു.

ട്രംപിന്റെ പകരച്ചുങ്കം: യുഎസ് ഓഹരി വിപണിയിൽ വൻ ഇടിവ്
ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെത്തുടർന്ന് യുഎസ് ഓഹരി വിപണിയിൽ വൻ ഇടിവ്. 1600 പോയിന്റിൽ അധികമാണ് വിപണിയിലെ ഇടിവ്. ആപ്പിളിന്റെ മൂല്യം 310 ബില്യൺ ഡോളർ ഇടിഞ്ഞു.

ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ ടെസ്ലയുടെ രഹസ്യ കത്ത്
ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ മറുതീരുവയാണ് തങ്ങളുടെ പ്രശ്നത്തിന് കാരണമെന്ന് ടെസ്ല കത്തിൽ പറയുന്നു. താരിഫ് വർദ്ധനവ് കമ്പനിയുടെ കാർ നിർമ്മാണ ചെലവ് വർദ്ധിപ്പിക്കുമെന്നും ഓവർസീസ് വിപണിയിൽ മത്സരിക്കാനുള്ള കഴിവ് കുറയ്ക്കുമെന്നും കത്തിൽ പറയുന്നു. മറുതീരുവയുടെ പ്രതികൂല ഫലങ്ങളിൽ നിന്ന് കമ്പനിയെ ഒഴിവാക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.