Tariff

ഇന്ത്യയിൽ ഐഫോൺ നിർമ്മിച്ചാൽ 25% താരിഫ് ഈടാക്കും; ആപ്പിളിന് മുന്നറിയിപ്പുമായി ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രസ്താവന ആപ്പിളിന് കനത്ത ഭീഷണിയായിരിക്കുകയാണ്. അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ യുഎസിൽ തന്നെ നിർമ്മിക്കണമെന്നും അല്ലെങ്കിൽ 25 ശതമാനം വരെ താരിഫ് നൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ഈ പ്രസ്താവന ആഗോള വിപണിയിൽ ചർച്ചയായിരിക്കുകയാണ്.

സ്മാർട്ട്ഫോണുകൾക്കും കമ്പ്യൂട്ടറുകൾക്കും പുതിയ തീരുവയിൽ ഇളവ്
സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ എന്നിവയെ പുതിയ തീരുവകളിൽ നിന്ന് ഒഴിവാക്കി. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കും ഇളവ് ബാധകം. വിലക്കയറ്റം ഒഴിവാക്കാനാണ് നടപടി.

ട്രംപിന്റെ പകരച്ചുങ്കം: വിലവർധന തടയാൻ ആപ്പിളിന്റെ അതിവേഗ നീക്കം
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടർന്ന് ആപ്പിൾ അതിവേഗ നീക്കങ്ങൾ നടത്തി. യുഎസ് വിപണിയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നത് തടയാനാണ് കമ്പനി ഈ നടപടി സ്വീകരിച്ചത്. മാർച്ച് അവസാനത്തോടെ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമായി അഞ്ച് വിമാനങ്ങൾ നിറയെ ആപ്പിൾ ഉൽപ്പന്നങ്ങൾ അമേരിക്കയിലെത്തിച്ചു.

ചൈനയ്ക്കെതിരെ 50% അധിക തീരുവ ഭീഷണിയുമായി ട്രംപ്; ആഗോള വിപണിയിൽ ഇടിവ്
ചൈനയ്ക്കെതിരെ 50% അധിക തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയ്ക്കെതിരെ ചുമത്തിയ 34% തീരുവ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ആഗോള ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി.

പെൻഗ്വിനുകൾക്ക് മേൽ ട്രംപിന്റെ നികുതി
മനുഷ്യവാസമില്ലാത്ത ഹേഡ് ആൻഡ് മക്ഡൊണാൾഡ് ദ്വീപുകൾക്ക് മേൽ 10% നികുതി ചുമത്തി ഡോണൾഡ് ട്രംപ്. പെൻഗ്വിനുകളും കടൽപക്ഷികളും മാത്രമാണ് ഈ ദ്വീപുകളിലുള്ളത്. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുള്ള ഈ ദ്വീപുകളിലേക്ക് പെർത്തിൽ നിന്ന് രണ്ടാഴ്ചയോളം ബോട്ടിൽ സഞ്ചരിക്കണം.