ആർ അശ്വിന്റെ വിരമിക്കലിനു പിന്നാലെ, മുംബൈ താരം തനുഷ് കൊട്ടിയൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 26കാരനായ ഓഫ് സ്പിൻ ഓൾറൗണ്ടർ നാലാം ടെസ്റ്റ് മുതൽ ടീമിന്റെ ഭാഗമാകും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൊട്ടിയൻ, ഓസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ്.