TamilNaduPolice

ബാലമുരുകൻ രക്ഷപ്പെട്ട സംഭവം; മൂന്ന് തമിഴ്നാട് പൊലീസുകാർക്ക് സസ്പെൻഷൻ
തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി. സംഭവത്തിൽ മൂന്ന് തമിഴ്നാട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. തമിഴ്നാട് ക്യൂ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല.

രക്ഷപ്പെട്ട മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന; തമിഴ്നാട് പൊലീസിന്റെ അന്വേഷണം ഊർജ്ജിതമാക്കി.
തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടതായി സൂചന. തെങ്കാശി സ്വദേശിയായ ബാലമുരുകൻ കൊലപാതകം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ്. ബാലമുരുകനെ പിടികൂടാനായി തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിക്കും.

ലൈംഗിക ചൂഷണത്തിന് ശ്രമിച്ച കേസിൽ നടി മിനു മുനീറിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു
ബന്ധുവായ യുവതിയെ ലൈംഗിക ചൂഷണത്തിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീറിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. 2014ൽ നടന്ന സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന മിനുവിനെ ആലുവയിൽ നിന്നാണ് പിടികൂടിയത്. ബാലചന്ദ്രമേനോന്റെ അപകീർത്തിക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം.

കസ്റ്റഡി മരണം: പൊലീസിന് മുന്നറിയിപ്പുമായി എം.കെ. സ്റ്റാലിൻ
ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചതിനെത്തുടർന്ന് കസ്റ്റഡി മരണങ്ങളിലും മർദനങ്ങളിലും കർശന നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. കുറ്റവാളികൾ ആരായാലും കുറ്റകൃത്യങ്ങൾ തടയണമെന്നും പരാതിക്കാരോടും കുറ്റാരോപിതരോടും മാന്യമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിമരുന്ന് കേസുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.