ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിയുടെ ഗോമൂത്ര പരാമർശത്തെ ന്യായീകരിച്ച് തമിഴ്നാട് ബിജെപി നേതാവ് ഡോ. തമിഴിസൈ സൗന്ദരരാജൻ. ഗോമൂത്രം ആയുർവേദ മരുന്നായി ഉപയോഗിക്കുന്നതിനെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും ചിലർ എതിർക്കുന്നത് ശരിയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ബീഫ് കഴിക്കുന്നവർ ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും തമിഴിസൈ ചോദിച്ചു.