Tamilaga Vettri Kazhagam
ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് വിജയ്; തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപനം
തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ നടൻ വിജയ് ഡിഎംകെയെ രൂക്ഷമായി വിമർശിച്ചു. ഡിഎംകെ കുടുംബാധിപത്യ പാർട്ടിയാണെന്നും ഫാസിസം കാട്ടുന്നുവെന്നും വിജയ് ആരോപിച്ചു. തമിഴ്നാട്ടിൽ ഹിന്ദി വേണ്ടെന്നും ജാതി സെൻസസ് നടത്തുമെന്നും സ്ത്രീ സമത്വത്തിന് ഊന്നൽ നൽകുമെന്നും പാർട്ടിയുടെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
തമിഴക വെട്രിക് കഴകം നയം പ്രഖ്യാപിച്ചു; സമൂഹ്യ നീതിക്കും സ്ത്രീ സമത്വത്തിനും ഊന്നൽ
തമിഴക വെട്രിക് കഴകം തങ്ങളുടെ പാർട്ടി നയം പ്രഖ്യാപിച്ചു. സമൂഹ്യ നീതി, സമത്വം, മതേതരത്വം എന്നിവയാണ് പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾ. സ്ത്രീ സമത്വത്തിന് പ്രത്യേക ഊന്നൽ നൽകുമെന്നും തമിഴ്നാട്ടിൽ ഹിന്ദി വേണ്ടെന്ന നിലപാടും പാർട്ടി സ്വീകരിച്ചു.
വിജയ്യുടെ തമിഴക വെട്രിക് കഴകം: വിഴുപ്പുറത്ത് ആദ്യ സമ്മേളനം നടന്നു
വിഴുപ്പുറം വിക്രവാണ്ടിയിൽ നടൻ വിജയ്യുടെ തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനം നടന്നു. പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ വിജയ് പാർട്ടി പതാക ഉയർത്തി. സമൂഹ നീതി, സമത്വം, മതേതരത്വം എന്നിവയാണ് പാർട്ടിയുടെ നയം.
തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം: പ്രവര്ത്തകര്ക്ക് കത്തെഴുതി നടന് വിജയ്
തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന് വിജയ് പ്രവര്ത്തകര്ക്ക് കത്തെഴുതി. സമ്മേളനത്തില് വിമര്ശകരുടെ ചോദ്യങ്ങള്ക്ക് മറുപടി നല്കുമെന്ന് വിജയ് പറഞ്ഞു. പാര്ട്ടിയുടെ പ്രവര്ത്തനരീതിയെക്കുറിച്ചും ജനങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ചും വിജയ് കത്തില് പരാമര്ശിച്ചു.