Tamil Nadu

പാറശ്ശാലയിൽ വ്യവസായികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ
പാറശ്ശാലയിൽ തമിഴ്നാട്ടിലെ വ്യവസായികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. സേലം സ്വദേശിയായ സുരേഷിനെ തമിഴ്നാട് പൊലീസാണ് പാറശ്ശാല പൊലീസിന് കൈമാറിയത്. കേരള പൊലീസിൻ്റെ യൂണിഫോം ധരിച്ചാണ് പ്രതികൾ തട്ടിക്കൊണ്ടുപോകലും ലഹരി കടത്തും നടത്തിയിരുന്നത്.

അമേരിക്കയുടെ അധിക തീരുവ; തമിഴ്നാട്ടിലെ വ്യവസായം പ്രതിസന്ധിയിലെന്ന് സ്റ്റാലിൻ
അമേരിക്കയുടെ അധിക തീരുവ തമിഴ്നാട്ടിലെ വ്യവസായത്തെ സാരമായി ബാധിക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിരുപ്പൂരിലെ തുണി വ്യവസായത്തിന് ഏകദേശം 3000 കോടിയുടെ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വ്യവസായികൾക്കും തൊഴിലാളികൾക്കും അടിയന്തര സഹായം നൽകണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.

തമിഴ്നാട് കടലൂരിൽ റെയിൽവേ ട്രാക്കിലേക്ക് സ്കൂൾ വാൻ മറിഞ്ഞ് 9 വിദ്യാർത്ഥികൾക്ക് പരിക്ക്
തമിഴ്നാട് കടലൂരിൽ റെയിൽവേ ട്രാക്കിലേക്ക് സ്കൂൾ വാൻ മറിഞ്ഞ് 9 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പൂവനൂരിലെ ലെവൽ ക്രോസിൽ വെച്ച് വാൻ നിയന്ത്രണം തെറ്റി തൂണിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടികളെ വിരുദാചലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാമലിംഗം കൊലക്കേസ്: തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്; ഒരാൾ അറസ്റ്റിൽ
പിഎംകെ നേതാവായിരുന്ന രാമലിംഗത്തിന്റെ കൊലപാതകത്തിൽ എൻഐഎ തമിഴ്നാട്ടിൽ നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിലായി. ദിണ്ഡിഗലിലെയും കൊടേക്കനാലിലെയും എട്ട് കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. അറസ്റ്റിലായ ഇയാൾക്ക് പിഎഫ്ഐ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിൽ ചില നേതാക്കളുടെ വീടുകളിൽ നിന്ന് ലഘുലേഖകളും, ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ മോഹൻരാജ് (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതരമായ ആരോപണവുമായി കുട്ടിയുടെ അമ്മ രംഗത്തെത്തി.

തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി; പുലിയല്ലെന്ന് സ്ഥിരീകരണം
തമിഴ്നാട് വാൽപ്പാറയിൽ എട്ട് വയസ്സുകാരനെ ആക്രമിച്ചത് കരടിയാണെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പും ഡോക്ടർമാരും നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

വാൽപ്പാറയിൽ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടു വയസ്സുകാരന്റെ പോസ്റ്റ്മോർട്ടം ഇന്ന്
തമിഴ്നാട് വാൽപ്പാറയിൽ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസം സ്വദേശി നൂറിൻ ഇസ്ലാമിനെയാണ് പുലി ആക്രമിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് വാൽപ്പാറയിൽ വെച്ച് ജാർഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരിയെ പുലി ഭക്ഷിച്ചിരുന്നു.

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം; എട്ട് വയസ്സുകാരൻ കൊല്ലപ്പെട്ടു
തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം. അസം സ്വദേശിയായ എട്ട് വയസ്സുകാരൻ നൂറിൻ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലി പിടികൂടുകയായിരുന്നു.

കസ്റ്റഡി മരണം: തമിഴ്നാട്ടിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഉടുമൽപേട്ട ഫോറസ്റ്റ് ഓഫീസിലെ വാച്ചർ സെന്തിൽ കുമാർ, ഫോറസ്റ്റർ നിമിൽ എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും സസ്പെൻഷൻ.

വിൻഫാസ്റ്റിന്റെ ഇന്ത്യൻ നിർമ്മാണ പ്ലാന്റ് ഈ മാസം 31-ന് തുറക്കും
വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യൻ നിർമ്മാണ പ്ലാന്റ് ജൂലൈ 31-ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ തുറക്കും. പ്രതിവർഷം 1.5 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ പ്ലാന്റിലൂടെ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ VF6, VF7 മോഡലുകളാണ് പുറത്തിറങ്ങുക, കൂടാതെ രാജ്യത്തുടനീളം 27 ഡീലർഷിപ്പുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

മാലദ്വീപ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി; ഇന്ന് തമിഴ്നാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലദ്വീപ് സന്ദർശനം തുടരുന്നു. മാലിദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന്, സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങിയെത്തും.

കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു
നടനും മക്കൾ നീതി മய்யം തലവനുമായ കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ്നാട്ടിലെ ആറ് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂര്ത്തിയായതിനെ തുടര്ന്ന് ഡി.എം.കെയുടെ പിന്തുണയോടെയാണ് കമല്ഹാസന് രാജ്യസഭയിലെത്തിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.