Tamil Nadu

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് എംഎൽഎ പാലക്കാട് വിട്ടതെന്നാണ് വിവരം. യുവതിയുടെ പരാതിയിൽ രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സംഭവം.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി; തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നതിനെ തുടർന്ന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, ജലനിരപ്പ് 142 അടിയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ; സെങ്കോട്ടയ്യന് ടിവികെയിലേക്ക്?
ടിവികെ അധ്യക്ഷന്‍ വിജയിയെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ രംഗത്ത്. വിജയ്ക്ക് ജനങ്ങളുടെ പ്രശ്നങ്ങളില്‍ താല്പര്യമില്ലെന്നും മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മാത്രമാണെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന് ആരോപിച്ചു. കൂടാതെ, അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുന്‍ മന്ത്രി കെ എ സെങ്കോട്ടയ്യന് തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്.

തെങ്കാശിയിൽ ബസ് അപകടം; മരണസംഖ്യ ഏഴായി
തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 7 മരണം. മരിച്ചവരിൽ 6 പേർ സ്ത്രീകളാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

കരൂർ ദുരന്തത്തിന് ശേഷം ടി വി കെ അധ്യക്ഷൻ വിജയ് വീണ്ടും സംസ്ഥാന പര്യടനത്തിന്
കരൂർ ദുരന്തത്തിന് ശേഷം ടി വി കെ അധ്യക്ഷൻ വിജയ് വീണ്ടും സംസ്ഥാന പര്യടനത്തിന് ഒരുങ്ങുന്നു. ഡിസംബർ ആദ്യവാരം സേലത്ത് പൊതുയോഗം നടത്താൻ നീക്കം. സേലം പോലീസിന് ടിവികെ അപേക്ഷ നൽകി.

തമിഴ്നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാശ്രമം; ജോലി സമ്മർദ്ദമെന്ന് ആരോപണം
തമിഴ്നാട്ടിൽ കുംഭകോണത്തെ അങ്കണവാടി ജീവനക്കാരി ചിത്ര ആത്മഹത്യക്ക് ശ്രമിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ടുള്ള ജോലി സമ്മർദ്ദമാണ് കാരണമെന്ന് ആരോപണമുണ്ട്. 200 ഫോമുകൾ രാത്രിയ്ക്കുള്ളിൽ അപ്ലോഡ് ചെയ്യാൻ സൂപ്പർവൈസർ ആവശ്യപ്പെട്ടെന്നും അപ്ലോഡ് ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജീവനക്കാരി ആരോപിച്ചു.

പ്രണയം നിരസിച്ചതിന് തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു
തമിഴ്നാട്ടില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. രാമേശ്വരം സ്വദേശി ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ മുനിരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന വീട് ആക്രമിച്ചു; തോട്ടം തൊഴിലാളിയുടെ വീട് തകർത്തു
തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ഒരു വീട് ആക്രമിച്ചു. സ്റ്റാൻമോർ എസ്റ്റേറ്റിന് സമീപം തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടിയാണ് കാട്ടാന ആക്രമിച്ചത്. പാർവതി എന്ന യുവതിയുടെ വീടാണ് ആക്രമിച്ചത്.

തമിഴ്നാട്ടിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; ലെസ്ബിയൻ പങ്കാളികൾ അറസ്റ്റിൽ
തമിഴ്നാട്ടിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീയും അവരുടെ ലെസ്ബിയൻ പങ്കാളിയും അറസ്റ്റിലായി. ഭർത്താവിന്റെ കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ പിതാവിന് ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ഫോൺ പരിശോധനയിൽ കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധം കണ്ടെത്തി.

തമിഴ്നാട്ടിലെ വോട്ടർപട്ടിക: സർക്കാർ സുപ്രീംകോടതിയിൽ
തമിഴ്നാട്ടിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ലക്ഷക്കണക്കിന് വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള നീക്കത്തിനെതിരെയാണ് ഈ ഹർജി. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് ഡിഎംകെയുടെ ഈ നീക്കം.

വോട്ടർപട്ടിക ക്രമക്കേട്: നിയമപോരാട്ടത്തിനൊരുങ്ങി തമിഴ്നാട്
തമിഴ്നാട്ടിൽ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ നിയമപോരാട്ടം നടത്താൻ തീരുമാനം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി നടപ്പാക്കുന്ന എസ്.ഐ.ആർ ജനാധിപത്യത്തെ തകർക്കാനുളള നീക്കമാണെന്ന് യോഗം വിലയിരുത്തി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മതിയായ സമയം നൽകി മാത്രമേ ഈ നടപടി നടത്താവൂ എന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കരുണയുടെ കൈത്താങ്ങുമായി വിജയ്: കരൂര്‍ ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ടിവികെ അധ്യക്ഷന്‍
കരൂരിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ തമിഴ്ക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ് മഹാബലിപുരത്ത് സന്ദര്‍ശിച്ചു. ദുരന്തം സംഭവിച്ച് ഒരു മാസത്തിനു ശേഷമാണ് വിജയ് ദുരിതബാധിതരെ കാണുന്നത്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ചോദിച്ച് അറിഞ്ഞ് സാധ്യമായ സഹായം നല്‍കാമെന്ന് വിജയ് ഉറപ്പ് നല്കി.