Tamil Nadu Politics

എ.ഐ.എ.ഡി.എം.കെ മുൻ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ ടി.വി.കെയിൽ ചേർന്നു
എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രി കെ.എ. സെങ്കോട്ടയ്യൻ ടി.വി.കെയിൽ ചേർന്നു. പാർട്ടി അധ്യക്ഷൻ വിജയിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. തമിഴ്നാട്ടിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ടി.വി.കെയ്ക്ക് കഴിയുമെന്നാണ് സെങ്കോട്ടയ്യൻ അഭിപ്രായപ്പെട്ടത്.

വിജയ് വീണ്ടും ജനങ്ങളിലേക്ക്: ‘ഉള്ളരങ്ങ്’ നാളെ കാഞ്ചീപുരത്ത്
ടിവികെ അധ്യക്ഷൻ വിജയ് നാളെ കാഞ്ചീപുരത്ത് 'ഉള്ളരങ്ങ്' എന്ന പരിപാടിയിൽ ജനങ്ങളുമായി സംവദിക്കും. തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരം പേർ പങ്കെടുക്കും. കരൂർ ദുരന്തത്തിന് ശേഷം പൊതുപരിപാടികൾക്കുള്ള അനുമതി ലഭിക്കാത്തതിനാൽ ഇൻഡോർ പരിപാടിയായാണ് ഇത് സംഘടിപ്പിക്കുന്നത്. ടിവികെയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ബിജെപിയിലേക്ക് താനില്ല; തിരുവള്ളുവരെയും ബിജെപിയാക്കാൻ ശ്രമമെന്ന് രജനികാന്ത്
സൂപ്പർസ്റ്റാർ രജനികാന്ത് ബിജെപിയിൽ ചേരില്ലെന്ന് പ്രഖ്യാപിച്ചു. ബിജെപി അദ്ദേഹത്തെയും തിരുവള്ളുവരെയും പാർട്ടിയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്
ടിവികെയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് പനയൂരിലെ ടിവികെ ഓഫീസിൽ ചേരും. പുതിയ കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യയോഗമാണിത്. വിജയ് യുടെ സംസ്ഥാന പര്യടനം പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.

ഡിഎംകെ 2.0 ഉണ്ടാകും; പ്രവർത്തകർ അലംഭാവം കാട്ടരുത്: എം.കെ. സ്റ്റാലിൻ
2026-ൽ ഡിഎംകെ 2.0 ഉണ്ടാകുമെന്നും പ്രവർത്തകർ അലംഭാവം കാട്ടരുതെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. നവംബർ 2-ന് ദ്രാവിഡ മുന്നേറ്റ കഴകം സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. തിടുക്കത്തിൽ എസ്.ഐ.ആർ നടത്തുന്നത് ബിജെപിയെ സഹായിക്കാനുള്ള ഗൂഢാലോചനയാണെന്നും സ്റ്റാലിൻ ആരോപിച്ചു.

തമിഴ്നാട്ടിലെ വോട്ടർപട്ടികയിൽ ക്രമക്കേടാരോപിച്ച് എം.കെ. സ്റ്റാലിൻ; സർവ്വകക്ഷിയോഗം വിളിച്ചു
തമിഴ്നാട്ടിലെ വോട്ടർമാരുടെ അവകാശം അട്ടിമറിക്കാൻ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുന്നുവെന്ന് എം.കെ. സ്റ്റാലിൻ ആരോപിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ഞായറാഴ്ച സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ബി.ജെ.പിയുമായി വിജയ് സഖ്യത്തിന് ഒരുങ്ങുന്നുണ്ടോ? തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നു
രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കം മുതലേ നടൻ വിജയിയെ ഡി.എം.കെ അൽപ്പം ഭയത്തോടെയാണ് കണ്ടിരുന്നത്. എ.ഐ.എ.ഡി.എം.കെ തകർന്നതോടെ ഡി.എം.കെ തമിഴകത്ത് ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയ ശക്തിയായി വളർന്നു. ഈ സാഹചര്യത്തിൽ വിജയിയുടെ രാഷ്ട്രീയ നീക്കങ്ങൾ ഡി.എം.കെക്ക് ഭീഷണിയാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്.

തമിഴ്നാട് ബിജെപിയുടെ പരിധിക്ക് പുറത്ത്; രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
തമിഴ്നാടിനെ വരുതിയിലാക്കാൻ കഴിയില്ലെന്നും, ആരെ വേണമെങ്കിലും അടിമയാക്കിയാലും തമിഴ്നാട് ബിജെപിയുടെ പരിധിക്ക് പുറത്തായിരിക്കുമെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. രാമനാഥപുരത്ത് വികസന പദ്ധതികൾ അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മറ്റുള്ളവരുടെ രക്തം ഊറ്റിക്കുടിക്കുന്ന പരാദത്തെപ്പോലെയാണെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു.

വിജയ് ഉടൻ കരൂരിലേക്ക്; പാർട്ടിക്ക് നിർദ്ദേശം നൽകി
നടൻ വിജയ് ഉടൻ തന്നെ കരൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നു. സന്ദർശനത്തിന് മുന്നോടിയായി എല്ലാവിധ മുന്നൊരുക്കങ്ങളും നടത്താൻ പാർട്ടി അംഗങ്ങൾക്ക് നിർദ്ദേശം നൽകി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞു.

കരൂർ അപകടം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിആർപിഎഫിനോട് വിശദീകരണം തേടി
കരൂർ അപകടത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിആർപിഎഫിനോട് വിശദീകരണം തേടി. വിജയ്ക്ക് സുരക്ഷ നൽകുന്നതിൽ വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കും. വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും.

കരൂര്‍ അപകടം: സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ടിവികെയില്‍ ഭിന്നത; നിലപാട് മയപ്പെടുത്തി സ്റ്റാലിന്
കരൂര്‍ അപകടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് എന്‍. ആനന്ദ്.അപകടത്തില്‍ വിജയ്ക്കെതിരെ ഉടന്‍ കേസെടുക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിലപാട്. ഇതിനിടെ തമിഴ്നാട് സിപിഐഎം വിജയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഡിഎംകെ സർക്കാരിനെ താഴെയിറക്കുമെന്ന് ആദവ് അർജുന; കരൂരിൽ ടിവികെ നേതാവ് ജീവനൊടുക്കിയ സംഭവം വിവാദമാകുന്നു
ഡിഎംകെ സർക്കാരിനെ യുവാക്കൾ താഴെയിറക്കുമെന്ന് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന അഭിപ്രായപ്പെട്ടു. കരൂർ ദുരന്തത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനിടെ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കിയ സംഭവം ഉണ്ടായി.