Tamil Nadu BJP

Tamil Nadu BJP crisis

തമിഴ്നാട് ബിജെപിയിൽ അണ്ണാമലൈക്കെതിരെ പടയൊരുക്കം; അതൃപ്തി അറിയിച്ച് നൈനാർ നാഗേന്ദ്രൻ

നിവ ലേഖകൻ

തമിഴ്നാട് ബിജെപിയിൽ കെ. അണ്ണാമലൈക്കെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. സംസ്ഥാന അധ്യക്ഷൻ ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് പ്രധാന ആരോപണം. ഇതിനിടെ ടി.ടി.വി ദിനകരനുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഡൽഹിയിലെത്തി ജെ.പി നദ്ദയെ കണ്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. അണ്ണാമലൈയുടെ പ്രവർത്തനങ്ങളിൽ ഒരു വിഭാഗം നേതാക്കൾക്കുള്ള അതൃപ്തി നാഗേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

Sivaganga custodial death

ശിവഗംഗ കസ്റ്റഡി മരണം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് കത്തയച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ

നിവ ലേഖകൻ

ശിവഗംഗയിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ കസ്റ്റഡി മരണങ്ങളിൽ എന്ത് നടപടിയെടുത്തു എന്ന് സർക്കാരിനോട് വിശദീകരണം തേടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.