Taliban

അഫ്ഗാനിൽ താലിബാൻ്റെ പുതിയ നിരോധനം; ഇന്റർനെറ്റ് സേവനങ്ങളും വിലക്കി
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ ശേഷം നിരവധി നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായി നിരോധിച്ചു. മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല വിലക്കുകളും ഏർപ്പെടുത്തുന്നത്. കൂടാതെ, സ്ത്രീകൾക്കെതിരായ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ഇന്റർനെറ്റ് നിരോധനം; മൊബൈൽ, ബാങ്കിംഗ് സേവനങ്ങളും തടസ്സപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ ഫൈബർ ഒപ്റ്റിക് സേവനങ്ങൾ പൂർണ്ണമായി വിച്ഛേദിച്ചു. ഇന്റർനെറ്റ് സേവനങ്ങൾ അധാർമ്മികമെന്ന് താലിബാൻ ഭരണകൂടം വിലയിരുത്തി.

അഫ്ഗാൻ സർവകലാശാലകളിൽ നിന്ന് സ്ത്രീകളെഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ; 18 വിഷയങ്ങൾക്ക് വിലക്ക്
അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ നിന്ന് സ്ത്രീകൾ എഴുതിയ 140 പുസ്തകങ്ങൾ താലിബാൻ നീക്കം ചെയ്തു. ശരിയത്ത് നിയമത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമായ പുസ്തകങ്ങളാണ് നിരോധിച്ചതെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ 18 വിഷയങ്ങൾ സർവകലാശാലകളിൽ പഠിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ ചെസ്സ് മത്സരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ
അഫ്ഗാനിസ്ഥാനിൽ ചെസ്സ് മത്സരങ്ങൾക്ക് താലിബാൻ വിലക്കേർപ്പെടുത്തി. മതപരമായ കാരണങ്ങളാൽ ചെസ്സ് ചൂതാട്ടമായി കണക്കാക്കുന്നതിനാലാണ് നടപടിയെന്ന് താലിബാൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതുവരെ അഫ്ഗാനിസ്ഥാനിൽ ചെസ്സ് വിലക്കുന്നതായി സ്പോർട്സ് ഡയറക്ടറേറ്റ് വക്താവ് അടൽ മഷ്വാനി അറിയിച്ചു.

അഫ്ഗാൻ താലിബാനുമായി ഇന്ത്യയുടെ നയതന്ത്ര ചർച്ചകൾ: സൗഹൃദം ശക്തിപ്പെടുത്തുന്നതിനപ്പുറം
താലിബാൻ ഭരണകൂടവുമായി ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നു. വിക്രം മിസ്രിയും അമീർ ഖാൻ മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ച നിർണായകമായി. മേഖലയിലെ സങ്കീർണ്ണ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾക്ക് പ്രാധാന്യമേറുന്നു.

അഫ്ഗാൻ വിദ്യാർത്ഥികൾക്ക് വിസ നൽകണമെന്ന് താലിബാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥികൾ, രോഗികൾ, ബിസിനസുകാർ എന്നിവർക്ക് ഇന്ത്യ വിസ അനുവദിക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രതിനിധികളുമായുള്ള ഉന്നതതല ചർച്ചകൾക്കുശേഷമാണ് താലിബാൻ ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിലേക്കെത്തുന്ന അഫ്ഗാൻ പൗരന്മാരിൽ നിന്ന് യാതൊരു ഭീഷണിയുമുണ്ടാകില്ലെന്ന് താലിബാൻ ഉറപ്പുനൽകി.

സ്ത്രീകൾ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി താലിബാൻ
അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകളുടെ ഉറക്കെയുള്ള ഖുർആൻ പാരായണം വിലക്കി. സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ സാമൂഹിക സാന്നിധ്യം കുറയ്ക്കുന്ന നിയമമെന്ന് വിമർശനം.

അഫ്ഗാനിസ്ഥാനില് പോളിയോ വാക്സിനേഷന് നിര്ത്തിവച്ച് താലിബാന്; ആശങ്കയില് യുഎന്
അഫ്ഗാനിസ്ഥാനില് താലിബാന് പോളിയോ വാക്സിനേഷന് ക്യാംപെയ്നുകള് നിര്ത്തിവച്ചതായി യുഎന് അറിയിച്ചു. ഇത് പോളിയോ നിര്മാര്ജനത്തില് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് യുഎന് വ്യക്തമാക്കി. ഈ വര്ഷം അഫ്ഗാനിസ്ഥാനില് 18 പോളിയോ കേസുകള് റിപ്പോര്ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ കർശന നിയമങ്ങൾ: ചാരപ്പണിക്ക് സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാൻ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ കർശന നിയമങ്ങൾ നടപ്പാക്കാൻ താലിബാൻ സ്ത്രീകളെ തന്നെ ചാരപ്പണിക്ക് നിയോഗിച്ചു. സദാചാര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ചാരവനിതകൾ മറ്റ് സ്ത്രീകളെ നിരീക്ഷിക്കുകയും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. ഇൻസ്റ്റഗ്രാം പേജുകൾ നിരീക്ഷിക്കുന്നതും നഗരത്തിൽ പട്രോളിംഗ് നടത്തുന്നതും ഇവരുടെ ജോലിയുടെ ഭാഗമാണ്.

താലിബാൻ ഭരണം മൂന്നു വർഷം പിന്നിട്ടു: അഫ്ഗാനിസ്താനിൽ മാറ്റമില്ലാത്ത അവസ്ഥ
താലിബാൻ അഫ്ഗാനിസ്താനിൽ രണ്ടാമതും അധികാരം പിടിച്ചെടുത്തിട്ട് മൂന്നു വർഷം തികഞ്ഞു. ജനകീയ ഭരണം വാഗ്ദാനം ചെയ്തെങ്കിലും, പഴയ നിലപാടുകളിൽ നിന്ന് മാറ്റമില്ല. സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതടക്കമുള്ള നടപടികൾ തുടരുന്നു.

വനിതാ വോളിബോൾ താരത്തെ കഴുത്തറുത്ത് കൊന്നു ; താലിബാനിസം.
അഫ്ഗാനിസ്ഥാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരമാണ് കൊല്ലപ്പെട്ടത്. ഈ മാസത്തിന്റെ ആദ്യമാണ് കൊലപാതകം ...

പിതാവ് അഫ്ഗാന് പ്രതിരോധ സേനയില് ചേർന്നെന്ന് സംശയം; കുട്ടിയെ വധശിക്ഷക്ക് വിധേയമാക്കി താലിബാന്.
കാബൂൾ:പിതാവ് അഫ്ഗാന് പ്രതിരോധ സേനയില് അംഗമാണെന്ന സംശയത്തെ തുടര്ന്ന് മകനെ താലിബാന് വധിച്ചുവെന്ന് റിപ്പോര്ട്ട്. അഫ്ഗാനിസ്ഥാനിലെ തഖര് പ്രവിശ്യയിലാണ് സംഭവം. സ്വതന്ത്ര മാധ്യമമായ പഞ്ച്ശീര് ഒബ്സര്വറാണ് സംഭവ ...