എ ആര് റഹ്മാന് തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പാട്ടിനെ കുറിച്ച് വെളിപ്പെടുത്തി. താല് എന്ന സിനിമയിലെ 'താല് സേ താല് മിലാ' എന്ന ഗാനമാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഈ പാട്ടിനായി 30 വ്യത്യസ്ത വേരിയേഷനുകള്‍ പരീക്ഷിച്ചതായും റഹ്മാന് വെളിപ്പെടുത്തി.