Syndicate

Kerala University VC

സിൻഡിക്കേറ്റിന് അധികാരമില്ല; കേരള വി.സി.യുടെ നിർണ്ണായക ഇടപെടൽ

നിവ ലേഖകൻ

കേരള സർവകലാശാലയിൽ സിൻഡിക്കേറ്റിനെതിരെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രംഗത്ത്. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സർവ്വകലാശാല ഭരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരെ വിളിച്ചുവരുത്താനോ നിർദ്ദേശങ്ങൾ നൽകാനോ സിൻഡിക്കേറ്റിന് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി വിസി നോട്ടീസ് നല്കി.

Kerala University Controversy

കേരള സർവകലാശാലയിൽ രാജി തർക്കം; വിസിക്കെതിരെ നിയമനടപടിയുമായി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

നിവ ലേഖകൻ

കേരള സർവകലാശാലയിലെ അധികാര തർക്കം തുടരുന്നു. സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വൈസ് ചാൻസലർക്കെതിരെ നിയമനടപടികളുമായി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ മുന്നോട്ട് പോകുന്നു. സർവ്വകലാശാല ചട്ടം ലംഘിച്ച് വി.സി പ്രവർത്തിക്കുന്നുവെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നത്.

kerala university vc

രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന വിസിയുടെ നിർദ്ദേശത്തിനെതിരെ സിൻഡിക്കേറ്റ് അംഗം

നിവ ലേഖകൻ

കേരള സർവകലാശാല രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന വിസിയുടെ നിർദ്ദേശത്തിനെതിരെ സിൻഡിക്കേറ്റ് അംഗം ഷിജു ഖാൻ രംഗത്ത്. വിസിയുടെ നിർദ്ദേശം ചട്ടവിരുദ്ധമാണെന്നും സർവകലാശാലയുടെ വസ്തുവകകളിൽ വിസിക്ക് അധികാരമില്ലെന്നും ഷിജു ഖാൻ ഫേസ്ബുക്കിൽ കുറിച്ചു. സർവകലാശാല ആക്റ്റ് 1974 സെക്ഷൻ 23 (IV) പ്രകാരം സിൻഡിക്കേറ്റിനാണ് പൂർണ്ണ അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala University Syndicate

കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിട്ടേക്കും; ചാൻസലറുടെ തീരുമാനം ഇന്ന്

നിവ ലേഖകൻ

കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാൻ സാധ്യത. താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസിന്റെ റിപ്പോർട്ടിന്മേലുള്ള ചാൻസലറുടെ നടപടി ഇന്ന് ഉണ്ടായേക്കും. സിൻഡിക്കേറ്റ് യോഗത്തിലെടുത്ത തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്ന് സിസ തോമസ് റിപ്പോർട്ട് നൽകിയിരുന്നു.

Kerala University registrar

രജിസ്ട്രറെ തിരിച്ചെടുത്ത് സിൻഡിക്കേറ്റ്; കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ

നിവ ലേഖകൻ

കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് ഇടപെട്ട് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ തിരിച്ചെടുത്തു. ഭാരതാംബ വിഷയത്തിൽ കെ.എസ് അനിൽകുമാറിനെ വി.സി. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇടത്, കോൺഗ്രസ് അംഗങ്ങളുടെ വൻ ഭൂരിപക്ഷത്തോടെയാണ് സസ്പെൻഷൻ റദ്ദാക്കിയത്.