Swetha Menon

‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേത മേനോനും; ആരോപണവിധേയർ മാറിനിൽക്കണമെന്ന് അനൂപ് ചന്ദ്രൻ
താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15-ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേത മേനോനും മത്സരിക്കുന്നു. ആരോപണവിധേയരായവർ മാറിനിൽക്കണമെന്ന് അനൂപ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കനക്കുന്നു; ജഗദീഷും ശ്വേത മേനോനും നേർക്കുനേർ
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേത മേനോനും മത്സരിക്കുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സനും പത്രിക നൽകി. 31 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കാതെ ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടക്കുന്നു.

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ടെന്ന് ശ്വേതാ മേനോൻ; സർക്കാർ കോൺക്ലേവിൽ വിശ്വാസമില്ല
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ടെന്ന് നടി ശ്വേതാ മേനോൻ വെളിപ്പെടുത്തി. സർക്കാർ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന സിനിമാ കോൺക്ലേവിൽ തനിക്ക് വിശ്വാസമില്ലെന്നും അവർ പറഞ്ഞു. സിനിമയിൽ സ്ത്രീകളും പുരുഷന്മാരും ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും ശ്വേത ചൂണ്ടിക്കാട്ടി.

രഞ്ജിത്തിനെതിരായ ആരോപണം: ഞെട്ടലോടെ പ്രതികരിച്ച് ശ്വേത മേനോൻ
സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തിൽ ഞെട്ടലാണെന്ന് ശ്വേത മേനോൻ പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അവർ പറഞ്ഞു. ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും ശ്വേത കൂട്ടിച്ചേർത്തു.