Swarnapali Issue

സ്വർണപ്പാളി വിവാദം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നു
ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടർന്നു. ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറച്ച് ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

സ്വർണ്ണപ്പാളി വിവാദം: പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു
സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുന്നു. യുഡിഎഫും ബിജെപിയും സമരമുഖത്തേക്ക് ഇറങ്ങുന്നതോടെ രാഷ്ട്രീയ രംഗം കലുഷിതമാവുകയാണ്. കോൺഗ്രസ് ഇതിനോടകം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കട്ട മുതല് സംരക്ഷിക്കാനുള്ള കവചമായിരുന്നു അയ്യപ്പ സംഗമം; മുഖ്യമന്ത്രി മറുപടി പറയണം: കെ.സി. വേണുഗോപാൽ
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ആഗോള അയ്യപ്പ സംഗമം കട്ട മുതൽ സംരക്ഷിക്കാനുള്ള കവചമായിരുന്നുവെന്ന് ആരോപിച്ചു. സ്വർണം ചെമ്പാകുന്ന മാന്ത്രിക വിദ്യ പിണറായി സർക്കാരിൽ മാത്രമേ നടക്കൂ എന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു.