SUV Durability Test

BYD YangWang U8L SUV

പനമരം മുറിച്ചിട്ട് BYDയുടെ പരീക്ഷണം; യാങ്വാങ് U8L എസ്.യു.വി തകർന്നോ?

നിവ ലേഖകൻ

ചൈനീസ് വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസ്(BYD) തങ്ങളുടെ യാങ്വാങ് U8L എസ്.യു.വിക്ക് വ്യത്യസ്തമായ പരീക്ഷണം നടത്തി. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്പനി ഇന്റേണൽ ഡ്യൂറബിലിറ്റി ടെസ്റ്റിന്റെ ഭാഗമായി വാഹനത്തിനു മുകളിലേക്ക് പനമരം മുറിച്ചിട്ടാണ് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചോ എന്ന് നോക്കാം.