Suryakumar Yadav

ഏഷ്യാ കപ്പ് ഫൈനലിൽ നാടകീയ രംഗങ്ങൾ; ടോസ് വേളയിൽ രവി ശാസ്ത്രിയുടെയും സൂര്യകുമാർ യാദവിൻ്റെയും വ്യത്യസ്ത സമീപനങ്ങൾ
ഏഷ്യാ കപ്പ് ഫൈനലിലെ ടോസ് വേളയിൽ രവി ശാസ്ത്രിയും വഖാർ യൂനിസും ഇന്ത്യയുടെയും പാകിസ്ഥാന്റെയും ക്യാപ്റ്റൻമാരുമായി വെവ്വേറെ ടോസ് അഭിമുഖങ്ങൾ നടത്തി. സൂര്യകുമാർ യാദവ് ട്രോഫി ഫോട്ടോഷൂട്ട് ബഹിഷ്കരിച്ചത് ശ്രദ്ധേയമായി. സോഷ്യൽ മീഡിയയിൽ ഈ സംഭവങ്ങൾ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.

രാഷ്ട്രീയ പരാമർശങ്ങൾ ഒഴിവാക്കുക; സൂര്യകുമാർ യാദവിനോട് ഐസിസി
ഏഷ്യാ കപ്പ് മത്സരശേഷം രാഷ്ട്രീയ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സൂര്യകുമാർ യാദവിനെതിരെ പാക് ടീം മാനേജ്മെന്റ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐസിസി താരത്തിന് രാഷ്ട്രീയപരമായ പരാമർശങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി. ദുബായിൽ വെച്ച് നടത്തിയ ഹിയറിംഗിന് ശേഷമാണ് ഐസിസിയുടെ ഈ നടപടി.

ഏഷ്യാ കപ്പ് ഇന്ത്യ നേടിയാല് കിരീടം സ്വീകരിക്കില്ലെന്ന് സൂര്യകുമാര് യാദവ്
ഏഷ്യാ കപ്പ് ഇന്ത്യ നേടിയാല് പാകിസ്ഥാന് മന്ത്രിയില് നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് സൂര്യകുമാര് യാദവ്. ഏഷ്യന് ക്രിക്കറ്റ് കൗണ്സില് ചെയര്മാനും പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് തലവനുമായ മൊഹ്സിന് നഖ്വിയില് നിന്നാണ് കിരീടം സ്വീകരിക്കില്ലെന്ന് സൂര്യകുമാര് യാദവ് വ്യക്തമാക്കിയത്. ഇന്ത്യയുടെ ഈ നിലപാട് സൂര്യകുമാര് എ സി സി അറിയിച്ചതായാണ് റിപ്പോര്ട്ടുകള്.

സൂര്യകുമാറിനെ പന്നി എന്ന് വിളിച്ച് അധിക്ഷേപിച്ച് പാക് താരം മുഹമ്മദ് യൂസഫ്
ഏഷ്യാ കപ്പിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ സൂര്യകുമാർ യാദവിനെതിരെ അധിക്ഷേപവുമായി പാക് താരം മുഹമ്മദ് യൂസഫ്. സൂര്യകുമാറിനെ യൂസഫ് ആവർത്തിച്ച് പന്നി എന്ന് വിളിച്ചു. മത്സരത്തിൽ അമ്പയർമാരെയും മാച്ച് റഫറിയെയും ഇന്ത്യ സ്വാധീനിച്ചുവെന്നും യൂസഫ് ആരോപിച്ചു.

ഏഷ്യാ കപ്പ് പത്രസമ്മേളനം; ഹസ്തദാനം ഒഴിവാക്കി പാക് ക്യാപ്റ്റൻ സൽമാൻ ആഗ
ഏഷ്യാ കപ്പ് സംയുക്ത പത്രസമ്മേളനത്തിൽ പാക് ക്യാപ്റ്റൻ സൽമാൻ ആഗ ഹസ്തദാനം ഒഴിവാക്കി വേദി വിട്ടു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മറ്റ് ടീമുകളുടെ ക്യാപ്റ്റൻമാരുമായി സൗഹൃദം പങ്കിട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം സെപ്റ്റംബർ 2-ന് നടക്കും.

ഹെർണിയ ശസ്ത്രക്രിയക്ക് സൂര്യകുമാർ യാദവ് ജർമ്മനിയിൽ; കളിക്കളത്തിലേക്ക് മടങ്ങിവരവിനായി കാത്തിരിക്കുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ജർമ്മനിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും താരം വേഗത്തിൽ സുഖം പ്രാപിച്ചു വരികയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.