ഭൂമിയുടെ ആകർഷണവലയത്തിൽ ഒരു കുഞ്ഞിചന്ദ്രൻ കണ്ടെത്തി. 1966-ൽ നാസ വിക്ഷേപിച്ച സർവേയർ 2 റോക്കറ്റിന്റെ ഭാഗമാണിത്. 54 വർഷങ്ങൾക്കു ശേഷം ഭൂമിക്കരികിലെത്തിയ ഈ ബഹിരാകാശ മാലിന്യം ബഹിരാകാശ മലിനീകരണത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ചു.