Surgery Resumes

Sree Chitra Surgeries

ശ്രീചിത്രയിൽ ഇന്ന് മുതൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും

നിവ ലേഖകൻ

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ഇന്ന് മുതൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും. ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു. മാറ്റിവെച്ച ശസ്ത്രക്രിയകൾക്കായി രോഗികൾക്ക് ആശുപത്രിയിൽ എത്താൻ നിർദ്ദേശം നൽകി.