Surgery Complications

medical malpractice

കൊഴുപ്പ് മാറ്റ ശസ്ത്രക്രിയ: യുവതിയുടെ വിരലുകൾ മുറിച്ച സംഭവം; ചികിത്സാ പിഴവില്ലെന്ന് IMA

നിവ ലേഖകൻ

കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പ് മാറ്റ ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വിരലുകൾ മുറിച്ച് മാറ്റിയ സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതികരിച്ചു. രോഗിക്ക് സംഭവിച്ചത് അത്യപൂർവ്വമായ മെഡിക്കൽ സങ്കീർണതയാണെന്നും ചികിത്സാ പിഴവുള്ളതായി പ്രഥമ ദൃഷ്ട്യാ കാണുന്നില്ലെന്നും IMA അറിയിച്ചു. ചികിത്സാ സ്ഥാപനങ്ങൾക്ക് നീതി വേണമെന്നും IMA വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.