Surgery

കൈ മുറിച്ചുമാറ്റിയ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്; ഡോക്ടർമാരുടെ സസ്പെൻഷനിൽ തൃപ്തരല്ലാതെ കുടുംബം
പാലക്കാട് പല്ലശന സ്വദേശിയായ ഒൻപത് വയസ്സുകാരിയുടെ വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടക്കും. ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ തൃപ്തരല്ലാത്തതിനാൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം. ആരോഗ്യ മന്ത്രി വീണാ ജോർജ് എല്ലാവിധ സഹായങ്ങളും ഉറപ്പ് നൽകിയിട്ടുണ്ട്.

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: നിയമപോരാട്ടം തുടരുമെന്ന് കുടുംബം ; മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി
കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്ന് കുടുംബം അറിയിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിക്കുന്നത്.

വയറിലെ അധിക കാലുകളുമായി ജനിച്ച കൗമാരക്കാരന് എയിംസിൽ വിജയകരമായി ശസ്ത്രക്രിയ
ഡൽഹി എയിംസിലെ ഡോക്ടർമാർ വയറിൽ നിന്ന് അധിക കാലുകളുമായി ജനിച്ച 17-കാരനിൽ വിജയകരമായി ശസ്ത്രക്രിയ നടത്തി. അപൂർണ്ണ പരാദ ഇരട്ട എന്ന അവസ്ഥയായിരുന്നു കുട്ടിയ്ക്കുണ്ടായിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം കുട്ടി പൂർണ്ണ ആരോഗ്യവാനാണ്.