Suresh Gopi

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരേഷ് ഗോപി തിരുവോണസദ്യ വിളമ്പി
കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിരുവോണസദ്യ വിളമ്പി. സേവാഭാരതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ നൽകി സുരേഷ് ഗോപി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

സുരേഷ് ഗോപിയെ ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ച് ദേവസ്വം ബോർഡ്
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സുരേഷ് ഗോപിയുടെ വീട്ടിലെത്തി നേരിട്ടാണ് ക്ഷണിച്ചത്. ശബരിമലയിൽ രാഷ്ട്രീയം കലർത്താൻ ശ്രമിച്ചിട്ടില്ലെന്നും, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി.

സുരേഷ് ഗോപിക്ക് തദ്ദേശ തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് വോട്ട്; ആരോപണവുമായി അനിൽ അക്കര
കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി മാത്രമായി തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയെന്നും എന്നാൽ അദ്ദേഹത്തിനും കുടുംബത്തിനും ഇപ്പോഴും തിരുവനന്തപുരത്ത് വോട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് അനിൽ അക്കരയുടെ ഈ ആരോപണം. ശാസ്തമംഗലത്തെ 41-ാം വാർഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിക്കും, പ്രതിപക്ഷ നേതാവിന് അതൃപ്തി
ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണ ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം തുടങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംഗമത്തിൽ അതൃപ്തി അറിയിച്ചു, സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല.

സുരേഷ് ഗോപി പുലിപ്പല്ല് കേസ്: ബിജെപി നേതാക്കളുടെ മൊഴിയെടുക്കും
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസിൽ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാൻ വനംവകുപ്പ് തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹാഷിമിന്റെ പരാതിയിലാണ് നടപടി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഉടൻ നോട്ടീസ് അയക്കും.

സുരേഷ് ഗോപിക്കെതിരായ കേസിൽ ടി.എൻ. പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
വ്യാജ രേഖകൾ ചമച്ച് വോട്ട് ചേർക്കാൻ ശ്രമിച്ചെന്ന കേസിൽ സുരേഷ് ഗോപിക്കെതിരെ നൽകിയ പരാതിയിൽ ടി.എൻ. പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. തൃശ്ശൂർ എ.സി.പി ഓഫീസിൽ വൈകുന്നേരം നാല് മണിക്കാണ് മൊഴിയെടുക്കുക. തിരഞ്ഞെടുപ്പ് നിയമലംഘനം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാണ് പ്രതാപന്റെ ആവശ്യം.

സുരേഷ് ഗോപിക്ക് തൃശൂരിന്റെ പ്രതിനിധിയാകാൻ യോഗ്യതയില്ലെന്ന് ടി.എൻ. പ്രതാപൻ
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കേണ്ടെന്ന് ടി.എൻ. പ്രതാപൻ. സുരേഷ് ഗോപി തൃശൂരിന്റെ പ്രതിനിധിയാകാൻ യോഗ്യനല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യം വിളിച്ചു പറയുന്നവരെ അപമാനിക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നും ടി.എൻ. പ്രതാപൻ കുറ്റപ്പെടുത്തി.

കള്ളവോട്ട് ആരോപണങ്ങളിൽ മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് സുരേഷ് ഗോപി
കള്ളവോട്ട് ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടതെന്ന് സുരേഷ് ഗോപി. ആരോപണങ്ങളുമായി രംഗത്തിറങ്ങിയവർക്ക് കമ്മീഷൻ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തൻ തമ്പുരാന്റെ ആത്മാവിനെ ഉൾക്കൊണ്ടുകൊണ്ട് താൻ പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി പ്രസ്താവിച്ചു.

സുരേഷ് ഗോപി വ്യാജരേഖ ഉപയോഗിച്ച് വോട്ട് ചേർത്തെന്ന പരാതിയിൽ ടി എൻ പ്രതാപന്റെ മൊഴിയെടുക്കും
സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് തൃശ്ശൂരിൽ വോട്ട് ചേർത്തെന്ന പരാതിയിൽ ടി എൻ പ്രതാപന്റെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചു. സിറ്റി പൊലീസ് കമ്മീഷണർ തിങ്കളാഴ്ച ടി എൻ പ്രതാപന് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.വ്യാജ സത്യവാങ്മൂലം നൽകി വോട്ട് ചേർത്തതിൽ നടപടി എടുക്കണമെന്നാണ് ടി എൻ പ്രതാപൻ നൽകിയ പരാതിയിലെ പ്രധാന ആവശ്യം.

കോതമംഗലം ആത്മഹത്യ: എൻഐഎ അന്വേഷണം വേണമെന്ന് കുടുംബം; എല്ലാ പിന്തുണയും നൽകുമെന്ന് സുരേഷ് ഗോപി
കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. റമീസിൻ്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു. കുടുംബത്തിൻ്റെ പരാതി ഡിജിപിക്ക് നേരിട്ട് കൈമാറുമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയതായി സഹോദരൻ അറിയിച്ചു.

അറസ്റ്റിലായ കന്യാസ്ത്രീയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലുള്ള വീട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. കേസ് റദ്ദാക്കണമെന്ന് കുടുംബം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകി.

തൃശ്ശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി മറുപടി പറയണം: വി.ഡി. സതീശൻ
തൃശ്ശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി മറുപടി പറയണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ബിജെപി രാജ്യമെമ്പാടും വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു. സുരേഷ് ഗോപിക്ക് പ്രതിരോധിക്കാൻ ഒന്നുമില്ലെന്നും എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിൽ ലഭിച്ചെന്നും സതീശൻ ആരോപിച്ചു.