പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് എ.വി. ഗോപിനാഥിന്റെ വികസന മുന്നണിയിൽ ചേരുന്നു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടുകളാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നൂറോളം പ്രവർത്തകർ കൂടെ ഉണ്ടാകുമെന്നും അവകാശപ്പെട്ടു.