Supreme Court

കണക്കിൽപ്പെടാത്ത പണം: യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീംകോടതി തള്ളി
കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് വീണ്ടും തിരിച്ചടി. ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് വർമ്മ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സമിതിയുടെ അന്വേഷണം നിയമവിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ ബെഞ്ച് വ്യക്തമാക്കി.

രാഹുൽ ഗാന്ധിക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം
ചൈന ഇന്ത്യൻ ഭൂമി കയ്യേറിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ സുപ്രീം കോടതി രംഗത്ത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കോടതി ശക്തമായ വിമർശനം ഉന്നയിച്ചു. നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്
വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്. ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. കേരള സർവകലാശാലയിലെ പ്രതിസന്ധിയും ചർച്ചയിൽ ഉൾപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്.

കെടിയു, ഡിജിറ്റൽ വിസി നിയമനം: ഗവർണറുമായി ഒത്തുതീർപ്പില്ല, സുപ്രീം കോടതിയിലേക്ക് നീങ്ങാനൊരുങ്ങി സർക്കാർ
കെടിയു, ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പില്ലെന്ന് സർക്കാർ. ചട്ടവിരുദ്ധമായി ഗവർണർ പെരുമാറിയെന്ന് സുപ്രീം കോടതിയെ അറിയിക്കും. നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെടും.

വിസി നിയമനത്തിൽ രാഷ്ട്രീയം കലർത്തരുത്; സുപ്രീം കോടതിയുടെ നിർദ്ദേശം
താൽകാലിക വിസി നിയമനത്തിൽ സുപ്രീം കോടതി വിമർശനം ഉന്നയിച്ചു. വിസി നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും കോടതി പറഞ്ഞു. സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ ആരംഭിക്കാൻ ചാൻസലറോടും സർക്കാരിനോടും കോടതി നിർദേശിച്ചു.

രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ
രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ. രാഷ്ട്രപതിയുടെ റഫറൻസ് മടക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നും കേരളം വാദിക്കുന്നു.

വിസി നിയമനത്തിൽ ഹൈക്കോടതി വിധിക്ക് എതിരെ ഗവർണർ സുപ്രീം കോടതിയിലേക്ക്
ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനങ്ങൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. താൽക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടരുതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഗവർണർ സുപ്രീം കോടതിയെ സമീപിച്ചതോടെ സർവകലാശാലകളിലെ പ്രതിസന്ധി കൂടുതൽ സങ്കീർണമായിരിക്കുകയാണ്.

മുംബൈ ട്രെയിൻ സ്ഫോടന കേസ്: ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയുടെ സ്റ്റേ. പ്രതികളെ ജയിലിലേക്ക് അയക്കേണ്ടതില്ലെന്നും കോടതി അറിയിച്ചു. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഹർജിക്കാരുടെ ആവശ്യം പരിഗണിക്കണമെന്നും കോടതി അറിയിച്ചു. കേസിൽ ഓഗസ്റ്റ് 14-ന് സുപ്രീംകോടതി വീണ്ടും വാദം കേൾക്കും.

വിസി നിയമനം: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഗവർണർ സുപ്രീം കോടതിയിലേക്ക്; സംസ്ഥാനം തടസ്സ ഹർജി നൽകി
താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഗവർണർ സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി. ഡൽഹിയിൽ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷം ഗവർണർ ഹർജി സമർപ്പിക്കും.

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീൽ നൽകിയില്ലെന്ന് കേരളം, പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി
കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നൽകിയ ഹർജിയിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ഈ വർഷത്തെ പ്രവേശന നടപടികൾ തുടരാമെന്ന് കോടതി അറിയിച്ചു. സംസ്ഥാന സിലബസ് വിദ്യാർത്ഥികളുടെ റാങ്ക് കുറഞ്ഞുവെന്ന ഹർജിക്കാരുടെ വാദത്തെ തുടർന്നാണ് കോടതിയുടെ ഈ നടപടി.

കീം പരീക്ഷാ ഫലം; ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും പരിഗണിക്കും
കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രവേശന നടപടികളെ ബാധിക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.