Supreme Court

രാജ്യമെമ്പാടും വോട്ടർപട്ടിക പുതുക്കുന്നു; തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി
രാജ്യവ്യാപകമായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. അടുത്ത വർഷം ജനുവരി ഒന്നിനാണ് യോഗ്യതാ തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് സംസ്ഥാന സിഇഒമാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

കങ്കണയ്ക്ക് തിരിച്ചടി; മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിച്ച കേസിൽ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. 2021-ലെ കർഷക സമരത്തിൽ പങ്കെടുത്ത 73 കാരി നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഈ നടപടി. കങ്കണ കേവലം റീട്വീറ്റ് മാത്രമല്ല നടത്തിയതെന്നും അതിനൊപ്പം സ്വന്തം പരാമർശം കൂട്ടി അതിന് എരിവ് കൂട്ടിയെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരം റദ്ദാക്കില്ല; ഹർജി തള്ളി സുപ്രീം കോടതി
2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. കായികവിനോദത്തെ വൈകാരിക ദേശീയതയുമായി ബന്ധിപ്പിച്ചായിരുന്നു ഹർജി സമർപ്പിച്ചത്. സെപ്റ്റംബർ 14-നാണ് ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മത്സരം നടക്കുന്നത്.

ബിഹാർ വോട്ടർപട്ടികയിൽ ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്
ബിഹാർ വോട്ടർപട്ടികയിൽ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതി അറിയിച്ചു. എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

അധ്യാപക നിയമനം: സുപ്രീം കോടതി വിധിക്ക് എതിരെ സർക്കാർ നിയമനടപടിക്ക് ഒരുങ്ങുന്നു
അധ്യാപകരുടെ യോഗ്യതാ പരീക്ഷാ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഈ വിഷയത്തിൽ പുനഃപരിശോധനാ ഹർജിയോ അല്ലെങ്കിൽ വ്യക്തത തേടിയുള്ള ഹർജിയോ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അധ്യാപകരെ സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബീഹാർ വോട്ടർപട്ടിക കേസ് സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും പരിഗണിക്കും
ബീഹാർ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ രാഷ്ട്രീയ പാർട്ടികളോട് കോടതി നിർദ്ദേശിച്ചു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക പുതുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക പുതുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ബിജെപി നേതാവ് അശ്വനി ഉപാധ്യായയാണ് ഹർജി നൽകിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നും ഹർജിയിൽ പറയുന്നു.

പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തനരഹിതം; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തനരഹിതമായ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കഴിഞ്ഞ 8 മാസത്തിനുള്ളിൽ 11 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതിയുടെ വാക്കാൽ നിരീക്ഷണം
രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി വാക്കാൽ നിരീക്ഷണം നടത്തി. ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കാലതാമസമുണ്ടാകുന്ന കേസുകളിൽ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

വഖഫ് ഭേദഗതി നിയമം; സ്റ്റേ ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയിൽ
വഖഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ച് സർക്കാർ വഖഫ് ഭൂമികൾ ഏറ്റെടുക്കുന്നുവെന്ന് സമസ്ത ആരോപിച്ചു. നിയമത്തിന്റെ പേരിൽ കെട്ടിടങ്ങളും ഭൂമിയും പിടിച്ചെടുക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

ദുരഭിമാനക്കൊല തടയാൻ പ്രത്യേക നിയമം; സുപ്രീം കോടതിയെ സമീപിച്ച് തമിഴക വെട്രി കഴകം
ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനക്കൊലകൾ തടയുന്നതിന് പ്രത്യേക നിയമം വേണമെന്ന ആവശ്യവുമായി തമിഴക വെട്രി കഴകം സുപ്രീം കോടതിയെ സമീപിച്ചു. നിലവിലുള്ള നിയമവ്യവസ്ഥകൾ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമല്ലെന്ന് ടിവികെ വാദിക്കുന്നു. ടിവികെ തിരഞ്ഞെടുപ്പ് വിഭാഗം ജനറൽ സെക്രട്ടറി ആദവ് അർജുനയാണ് ഇതുമായി ബന്ധപ്പെട്ട് ഹർജി സമർപ്പിച്ചത്.

ഗവർണർ ബില്ലുകൾ തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി
ഗവർണർ ബില്ലുകൾ തടഞ്ഞുവെക്കുന്നതിനെ സുപ്രീം കോടതി വിമർശിച്ചു. രാഷ്ട്രപതിയുടെ റഫറൻസിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനാ സ്ഥാപനങ്ങൾ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നില്ലെങ്കിൽ, മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ സാധിക്കുമോ എന്ന വിഷയത്തിലും കോടതിയിൽ വാദങ്ങൾ നടന്നു.