Supreme Court order

ബിഹാർ വോട്ടർ പട്ടിക ക്രമക്കേട്: ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി
ബിഹാർ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കിയ 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ഉത്തരവ്. വിവരങ്ങൾ ബൂത്ത് തിരിച്ചും, ഒഴിവാക്കാനുള്ള കാരണവും വെളിപ്പെടുത്തണം. പരാതിയുള്ളവർക്ക് ആധാർ കാർഡുമായി സമീപിക്കാം.

തെരുവുനായ്ക്കളെ മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ മനേകാ ഗാന്ധി
ഡൽഹിയിലെ തെരുവുനായ്ക്കളെ എട്ട് ആഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ മനേകാ ഗാന്ധി രംഗത്ത്. തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഇത് പാരിസ്ഥിതികവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. പാരിസിൽ 1880-ൽ നടന്ന സംഭവം അവർ ഓർമ്മിപ്പിച്ചു.

വിസി നിയമനത്തിൽ തടസ്സങ്ങൾ നീക്കാൻ സർക്കാർ മുൻകൈയെടുക്കണം; ഗവർണർ
സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസിലർ നിയമനങ്ങളിൽ തടസങ്ങൾ നീക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. സെർച്ച് കമ്മിറ്റി രൂപീകരണത്തിലുള്ള തടസം നീക്കാൻ സർക്കാർ മുൻകൈ എടുക്കണം. സർക്കാർ സഹകരിച്ചാൽ രാജ്ഭവന്റെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടാകില്ലെന്നും ഗവർണർ മന്ത്രിമാരെ അറിയിച്ചു.