Supreme Court Appeal

ലിമിറ്റഡ് സ്റ്റോപ്പ് നിരോധം: സർക്കാർ ഉത്തരവിനെതിരെ ബസ്സുടമകൾ സുപ്രീംകോടതിയിൽ
140 കിലോമീറ്ററിൽ താഴെയുള്ള സ്വകാര്യ ബസ്സുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ ബസ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചു. ഇത് സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന ഏകപക്ഷീയമായ തീരുമാനമാണെന്ന് ഉടമകൾ ആരോപിച്ചു. കെഎസ്ആർടിസിയുടെ സ്റ്റേ ആവശ്യം അംഗീകരിക്കരുതെന്നും സർക്കാരിന്റെ അപ്പീൽ തള്ളണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നു. ഇതിനായുള്ള അപ്പീൽ നാളെ സുപ്രീംകോടതിയിൽ ഫയൽ ചെയ്യും. സി.പി.ഐ നേതാവ് പി.കെ. രാജുവാണ് കുടുംബത്തിന് നിയമസഹായം നൽകുന്നത്.

വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീം കോടതിയിലേക്ക്
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സി നിയമന വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കും. താൽക്കാലിക വിസി നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന വിധിയിലെ പരാമർശം ആണ് ഗവർണർ ചോദ്യം ചെയ്യുക. അതേസമയം കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധി തുടരുകയാണ്.

താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് രാജ്ഭവൻ സുപ്രീം കോടതിയിലേക്ക്
താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് രാജ്ഭവൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിക്കാതെയാണ് രാജ്ഭവന്റെ ഈ നീക്കം. നാളെ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനാണ് നിലവിലെ തീരുമാനം.