Super League

സൂപ്പർ ലീഗ് കേരളക്ക് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് കോഴിക്കോട് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കാലിക്കറ്റ് എഫ്.സി, ഫോഴ്സ കൊച്ചിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഇഞ്ചുറി ടൈമിൽ അരുൺ കുമാറാണ് കാലിക്കറ്റിന്റെ വിജയഗോൾ നേടിയത്.

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി, ഫോഴ്സ കൊച്ചിയെ നേരിടും. ഡിസംബർ 14-നാണ് ഫൈനൽ മത്സരം.

സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ ഒക്ടോബർ 2-ന് കോഴിക്കോട് ആരംഭിക്കും
സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ ഒക്ടോബർ 2-ന് കോഴിക്കോട് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ് സി, ഫോഴ്സ കൊച്ചിയെ നേരിടും. 6 ടീമുകൾ പങ്കെടുക്കുന്ന രണ്ടര മാസത്തോളം നീളുന്ന സൂപ്പർ ലീഗിൻ്റെ ഫൈനൽ ഡിസംബർ 14 ന് നടക്കും.

സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് യു.എ.ഇയിലേക്ക്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് (പി.എസ്.എൽ) മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റാൻ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് ഈ മാറ്റം. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആക്രമണമുണ്ടായതും സുരക്ഷാ ഭീഷണികൾ ഉയർന്നതും ഇതിന് കാരണമായി.