Sunny Joseph

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം; സർക്കാരിന് വീഴ്ച പറ്റിയെന്ന് സണ്ണി ജോസഫ്
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം സർക്കാരിന്റെ അനാസ്ഥയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ആരോപിച്ചു. ആരോഗ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ 4-ന് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തും.

ആരോഗ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്; വീണാ ജോർജിനെതിരെ സണ്ണി ജോസഫ്
ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മന്ത്രിയുടെ ഭാഗത്തുനിന്നും കാര്യമായ ശ്രമങ്ങളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി യു.ഡി.എഫ് മെഡിക്കൽ കമ്മീഷനെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെന്ന് സണ്ണി ജോസഫ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള അതിശക്തമായ ജനവിധിയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിജയം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിലും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് കരുത്തും ഊർജ്ജവും നൽകുമെന്നും സണ്ണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

നിലമ്പൂരിൽ പി.വി അൻവർ ശക്തി തെളിയിച്ചെന്ന് സണ്ണി ജോസഫ്
നിലമ്പൂരിൽ പി.വി. അൻവർ തന്റെ ശക്തി തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അൻവറിന് മണ്ഡലത്തിൽ സ്വാധീനമുണ്ടെന്ന് വോട്ടർമാർ തെളിയിച്ചു. യുഡിഎഫ് പ്രതീക്ഷിച്ച വിജയം നേടുമെന്നും, ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ ശുഭപ്രതീക്ഷയെന്ന് സണ്ണി ജോസഫ്
നിലമ്പൂരിൽ വലിയ പ്രതീക്ഷയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. തിരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരെയുള്ള പ്രതികരണമാകും. യു.ഡി.എഫിൻ്റെ ഐക്യം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിലെ സംഭവം; മന്ത്രിയുടെ പ്രസ്താവന തള്ളി സണ്ണി ജോസഫ്
നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ദേശീയപാത തകർച്ച: കൂരിയാട് സന്ദർശിച്ച് സണ്ണി ജോസഫ്
ദേശീയപാത തകർന്ന കൂരിയാട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സന്ദർശിച്ചു. നിർമ്മാണത്തിലെ അപാകതയും അശാസ്ത്രീയതയുമാണ് ദേശീയപാത തകരാൻ കാരണമെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ്ണ വിശ്വാസമെന്ന് സണ്ണി ജോസഫ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിലമ്പൂരിലെ ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകും.

യുഡിഎഫ് നിലപാടുകളുമായി അൻവർ യോജിക്കണം; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
യുഡിഎഫിന്റെ നിലപാടുകളുമായി പി.വി. അൻവറിന് യോജിക്കാൻ കഴിയണമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. എൽഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളെ അൻവർ എതിർത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും സണ്ണി ജോസഫ് അറിയിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഹൈക്കമാൻഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. തിരഞ്ഞെടുപ്പിൽ ആര് സ്ഥാനാർത്ഥിയായാലും യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിൽ ചേർന്ന മറിയക്കുട്ടിയെ പരിഹസിച്ച് സണ്ണി ജോസഫ്
ബിജെപിയിൽ ചേർന്ന മറിയക്കുട്ടിക്കെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസ് പ്രവർത്തകർ ആപത്ഘട്ടത്തിൽ തിരിഞ്ഞുനോക്കാത്തതിനാലാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന മറിയക്കുട്ടിയുടെ വിമർശനത്തിനാണ് സണ്ണി ജോസഫിന്റെ മറുപടി. പേര് പറയാതെയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

വന്യജീവി ആക്രമണം; മുഖ്യമന്ത്രി യോഗം വിളിക്കണം; സർക്കാരിനെതിരെ സണ്ണി ജോസഫ്
വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്റെ അലംഭാവത്തിനെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ പുനഃസംഘടന ഉടൻ നടപ്പിലാക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിനാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.