Sunny Joseph

നിലമ്പൂരിലെ സംഭവം; മന്ത്രിയുടെ പ്രസ്താവന തള്ളി സണ്ണി ജോസഫ്
നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ദേശീയപാത തകർച്ച: കൂരിയാട് സന്ദർശിച്ച് സണ്ണി ജോസഫ്
ദേശീയപാത തകർന്ന കൂരിയാട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സന്ദർശിച്ചു. നിർമ്മാണത്തിലെ അപാകതയും അശാസ്ത്രീയതയുമാണ് ദേശീയപാത തകരാൻ കാരണമെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ്ണ വിശ്വാസമെന്ന് സണ്ണി ജോസഫ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിലമ്പൂരിലെ ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകും.

യുഡിഎഫ് നിലപാടുകളുമായി അൻവർ യോജിക്കണം; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
യുഡിഎഫിന്റെ നിലപാടുകളുമായി പി.വി. അൻവറിന് യോജിക്കാൻ കഴിയണമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. എൽഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളെ അൻവർ എതിർത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും സണ്ണി ജോസഫ് അറിയിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഹൈക്കമാൻഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. തിരഞ്ഞെടുപ്പിൽ ആര് സ്ഥാനാർത്ഥിയായാലും യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിൽ ചേർന്ന മറിയക്കുട്ടിയെ പരിഹസിച്ച് സണ്ണി ജോസഫ്
ബിജെപിയിൽ ചേർന്ന മറിയക്കുട്ടിക്കെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസ് പ്രവർത്തകർ ആപത്ഘട്ടത്തിൽ തിരിഞ്ഞുനോക്കാത്തതിനാലാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന മറിയക്കുട്ടിയുടെ വിമർശനത്തിനാണ് സണ്ണി ജോസഫിന്റെ മറുപടി. പേര് പറയാതെയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

വന്യജീവി ആക്രമണം; മുഖ്യമന്ത്രി യോഗം വിളിക്കണം; സർക്കാരിനെതിരെ സണ്ണി ജോസഫ്
വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്റെ അലംഭാവത്തിനെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ പുനഃസംഘടന ഉടൻ നടപ്പിലാക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിനാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരിതബാധിതരുടെ കണ്ണീർ കാണാതെ വാർഷികം; മുഖ്യമന്ത്രി നീറോയെപ്പോലെ: സണ്ണി ജോസഫ്
എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വയനാട്ടിലെ ദുരിതബാധിതർക്ക് ദിനബത്ത പോലും ലഭിക്കാത്ത സാഹചര്യത്തിൽ, പിണറായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോട് ഭരണപക്ഷ എം.എൽ.എമാർക്കും പങ്കുചേരേണ്ട സാഹചര്യമാണുള്ളതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

കെ. സുധാകരന്റെ അനുഗ്രഹം മൂന്ന് തവണ കിട്ടി; സന്തോഷമുണ്ടെന്ന് സണ്ണി ജോസഫ്
കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റ ശേഷം കെ. സുധാകരനുമായുള്ള ബന്ധത്തെക്കുറിച്ച് സണ്ണി ജോസഫ് സംസാരിക്കുന്നു. കെ. സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ ലഭിച്ചെന്നും അദ്ദേഹം കെപിസിസി പ്രസിഡന്റായതിൽ സന്തോഷമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാവരുമായി ആശയവിനിമയം നടത്തി ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ടീമിന് സ്വീകാര്യത: രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് സണ്ണി ജോസഫ്
പുതിയ ടീമിന് കേരളത്തിൽ ലഭിച്ച സ്വീകാര്യതയിൽ രാഹുൽ ഗാന്ധി സന്തുഷ്ടനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ ഒരുക്കുന്നതിനുള്ള പരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് യോഗത്തിൽ പങ്കെടുക്കാൻ കെ സുധാകരന് അസൗകര്യമുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു

യുഡിഎഫിനെ ശക്തിപ്പെടുത്താൻ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് സണ്ണി ജോസഫ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു. ഹൈക്കമാൻഡ് യോഗത്തിൽ പങ്കെടുക്കാൻ വ്യക്തിപരമായ കാരണങ്ങളാൽ കഴിയില്ലെന്ന് കെ. സുധാകരൻ നേരത്തെ അറിയിച്ചിരുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു

ഹൈക്കമാൻഡുമായി ചർച്ചയ്ക്ക് കെപിസിസി; അഴിച്ചുപണി ഉണ്ടാകില്ലെന്ന് സണ്ണി ജോസഫ്
പുതിയ കെപിസിസി നേതൃത്വം ഹൈക്കമാൻഡുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. സഹഭാരവാഹികളെ നിയമിക്കുന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും.