1998-ൽ പുറത്തിറങ്ങിയ 'സമ്മർ ഇൻ ബത്ലഹേം' എന്ന ചിത്രത്തിലെ 'ഒരു രാത്രി കൂടി വിടവാങ്ങവേ' എന്ന ഗാനം കേട്ട് സുജാത വികാരാധീനയായി കരഞ്ഞുപോയെന്ന് കെ.എസ്. ചിത്ര വെളിപ്പെടുത്തി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം പറഞ്ഞത്. ഈ ഗാനം കേട്ട ശേഷം സുജാത തനിക്ക് ഒരു വികാരനിർഭരമായ സന്ദേശം അയച്ചിരുന്നതായും ചിത്ര പറഞ്ഞു.