Summer Campaign

UAE safe summer

യുഎഇയിൽ സുരക്ഷിത വേനൽക്കാലത്തിനായി ദുബായ് ആർടിഎ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു

നിവ ലേഖകൻ

യുഎഇയിൽ വേനൽ കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായ വേനൽക്കാലം ഉറപ്പാക്കുന്നതിന് ദുബായ് ആർടിഎ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. വാഹനമോടിക്കുന്നവർ പതിവായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ഗതാഗത വിഭാഗം മേധാവി അഹമ്മദ് അൽ ഖുസൈമി അഭ്യർഥിച്ചു. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ടയറുകൾ യുഎഇ റോഡുകളിൽ അനുവദനീയമല്ലെന്നും ആർടിഎ വ്യക്തമാക്കി.