SumaSurendran

Double vote allegation

എം.എം. മണിയുടെ മകൾ സുമ സുരേന്ദ്രന് ഇരട്ട വോട്ടെന്ന് ആരോപണം

നിവ ലേഖകൻ

സി.പി.ഐ.എം രാജാക്കാട് ഏരിയ സെക്രട്ടറിയും എം.എം. മണിയുടെ മകളുമായ സുമ സുരേന്ദ്രന് ഇരട്ട വോട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ സുമ സുരേന്ദ്രന് രാജകുമാരിയിലും രാജാക്കാട് പഞ്ചായത്തിലുമായി രണ്ട് വോട്ടുകളുണ്ട്. രാജകുമാരി പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.