suicide

കൊച്ചിയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ചു കത്തിച്ച് യുവാവ് ജീവനൊടുക്കി; ദമ്പതികൾക്ക് ഗുരുതര പരിക്ക്
കൊച്ചി വടുതലയിൽ ദമ്പതികൾക്ക് നേരെ പെട്രോൾ ഒഴിച്ചുള്ള ആക്രമണം. അയൽവാസിയായ യുവാവ് വില്യംസ് ദമ്പതികളെ തീ കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫർ, മേരി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആയൂരിൽ തുണിക്കട ഉടമയെയും ജീവനക്കാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ആയൂരിൽ തുണിക്കട ഉടമയെയും ജീവനക്കാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി അലിയും, പള്ളിക്കൽ സ്വദേശി ദിവ്യാ മോളുമാണ് മരിച്ചത്. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജുവൽ ജെ. കുന്നത്തൂരിനെ തലയോലപറമ്പിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം; അനിശ്ചിതത്വം തുടരുന്നു
ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം ഇന്നലെ സംസ്കരിക്കാനുള്ള ഭർത്താവിന്റെ നീക്കം കോൺസുലേറ്റ് തടഞ്ഞു. വിഷയത്തിൽ ഇന്നും ചർച്ചകൾ തുടരും.

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം വൈകുന്നു; കോൺസുലേറ്റ് ഇടപെട്ടു
ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മലയാളി യുവതി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. വിഷയത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു. വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെ കോൺസുലേറ്റ് ചർച്ചക്ക് വിളിച്ചു.

ഒഡിഷയിൽ അധ്യാപക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു
ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. ബാലാസോറിലെ ഫക്കീർ മോഹൻ കോളജിലെ ബിരുദവിദ്യാർഥിനിയായിരുന്നു. അധ്യാപകനെതിരെ പരാതി നൽകിയിട്ടും കോളജ് അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തൊടുപുഴയിൽ പിതാവ് മകനെ കൊന്ന് ജീവനൊടുക്കി; സംഭവം കാഞ്ഞിരമറ്റത്ത്
തൊടുപുഴ കാഞ്ഞിരമറ്റത്ത് ഭിന്നശേഷിക്കാരനായ മൂന്ന് വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി ജീവനൊടുക്കി. ഉന്മേഷ് (32) ആണ് മകന് ദേവിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

ആറന്മുളയില് ഹോട്ടലുടമ ആത്മഹത്യ ചെയ്ത സംഭവം: കോണ്ഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ ആരോപണം
പത്തനംതിട്ട ആറന്മുളയില് ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ഹോട്ടലുടമ ബിജുവിൻ്റെ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷാർജയിൽ മരിച്ച വിപഞ്ചിക വിവാഹമോചനം ആലോചിച്ചു; സ്ത്രീധനത്തിന്റെ പേരിൽ പീഡനമെന്ന് പരാതി
ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക വിവാഹബന്ധം വേർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് ബന്ധു. ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതിനെ തുടർന്ന് വിപഞ്ചിക മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. സ്ത്രീധനത്തിന്റെ പേരില് ഭര്ത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്ദം ചെലുത്തിയിരുന്നതായും വിപഞ്ചികയുടെ അമ്മ ഷൈലജ ആരോപിച്ചിരുന്നു.

തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ജെയ്സൺ അലക്സ് ജീവനൊടുക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലെന്നും കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

ഇസ്രായേലിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം മെവാസെരെത്ത് സീയോണിൽ
സുൽത്താൻ ബത്തേരി കോളിയാടി സ്വദേശിയായ ജിനേഷ് പി. സുകുമാരനെ ഇസ്രായേലിലെ മെവാസെരെത്ത് സീയോണിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇയാൾ 80 വയസ്സുള്ള ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു ജിനേഷ്.
