suicide

ജോസ് നെല്ലേടത്തിന്റെ മരണത്തിന് തൊട്ടുമുന്പുള്ള വീഡിയോ പുറത്ത്; നിര്ണ്ണായക വെളിപ്പെടുത്തലുകളുമായി കോണ്ഗ്രസ് നേതാവ്
വയനാട് പുല്പ്പള്ളിയില് കോണ്ഗ്രസ് നേതാവ് ജോസ് നെല്ലേടത്ത് ജീവനൊടുക്കിയ സംഭവത്തില് നിര്ണായക വിവരങ്ങള് പുറത്ത്. മരിക്കുന്നതിന് തൊട്ടുമുന്പായി ജോസ് നെല്ലേടത്ത് ഷൂട്ട് ചെയ്ത വീഡിയോ ട്വന്റിഫോറിന് ലഭിച്ചു. സോഷ്യല് മീഡിയയില് അഴിമതിക്കാരനെന്ന തരത്തില് തനിക്കെതിരെ പ്രചാരണം നടക്കുന്നതായും കുടുംബത്തെ തകര്ക്കാന് ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

കാസർഗോഡ് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് അരമങ്ങാനത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദന (21) ആണ് മരിച്ചത്. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുണ്ടക്കയത്ത് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും മാതാവിനെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
പത്തനംതിട്ട മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാസർഗോഡ്: ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
കാസർഗോഡ് അമ്പലത്തറയിൽ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. പറക്ലായി സ്വദേശി രാകേഷ്(35) ആണ് മരിച്ചത്. രാകേഷിന്റെ അച്ഛനും അമ്മയും സഹോദരനും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

പറവൂർ ആത്മഹത്യ: പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുത്, കോടതിയിൽ റിപ്പോർട്ട്
പറവൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികളായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യക്കും മുൻകൂർ ജാമ്യം നൽകരുതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആശ ബെന്നി പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഈ പണം എങ്ങനെ ചെലവഴിച്ചുവെന്ന് കണ്ടെത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

കോഴിക്കോട് എരഞ്ഞിപ്പാലം ആത്മഹത്യ: സുഹൃത്ത് അറസ്റ്റിൽ
കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. അത്തോളി സ്വദേശിനി ആയിഷ റഷയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ ബഷീറുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് ആയിഷയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എരഞ്ഞിപ്പാലം ആത്മഹത്യ: കാമുകൻ അയച്ച സന്ദേശം നിർണായകമായി; യുവാവിനെതിരെ കേസ്
കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിനിടെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബഷീറുദ്ദീൻ ആയിരിക്കുമെന്ന് ആയിഷ റഷ ബഷീറുദ്ദീന് അയച്ച സന്ദേശം പോലീസിന് ലഭിച്ചു. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പോലീസ് തീരുമാനിച്ചു.

തിരുവല്ലയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
തിരുവല്ല സ്വദേശി അനീഷ് മാത്യുവിന്റെ ആത്മഹത്യക്ക് കാരണം പോലീസിന്റെ മാനസിക പീഡനമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭാര്യയെയും മക്കളെയും കാണാതായ സംഭവത്തിൽ അനീഷിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.

യാഹൂ മുൻ മാനേജർ അമ്മയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു; കൊലപാതക കാരണം ചാറ്റ് ജിപിടിയോ?
മുൻ യാഹൂ മാനേജർ അമ്മയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. ചാറ്റ് ജിപിടിയുടെ വാക്കുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. സൂസൻ തന്നെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, സൈക്കഡലിക് ഡ്രഗ്സ് നൽകി തന്നെ കൊലപ്പെടുത്താൻ അമ്മ തയ്യാറെടുക്കുകയാണെന്നും എറിക് വിശ്വസിച്ചു.

പത്തനംതിട്ട അടൂരിൽ എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട ജില്ലയിലെ അടൂരിൽ പോലീസ് സബ് ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പോലീസ് ക്യാമ്പിലാണ് സംഭവം നടന്നത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം.
